
മുനമ്പം: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിമാറിയ 'ചാവേർ' ഒഫീഷ്യൽ ഫസ്റ്റ് ലുക്കിന് മുനമ്പത്ത് മണൽ ശില്പം. വ്യത്യസ്തമായ മീഡിയങ്ങളിൽ ആർട്ട് ഇൻസ്റ്റലേഷൻ ചെയ്യുന്ന ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷാണ് ‘ചാവേറി’ന്‍റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് കണ്ട് അതിനെ അതിമനോഹരമായ മണൽ ശില്പമാക്കിമാറ്റിയത്.
ശിൽപ്പിക്ക് ആദരമർപ്പിക്കുവാൻ താരങ്ങളും അണിയറ പ്രവർത്തകരും നേരിട്ടെത്തി. പാറപോലെ ഉറച്ച മനസ്സും നിലപാടുകളും തത്വസംഹിതകളുമുള്ള മൂന്നുപേരുടെ, കല്ലിൽ കൊത്തിവെച്ചതുപോലുള്ള രൂപവുമായി പുറത്തിറങ്ങിയ, അമേരിക്കയിലെ റഷ്മോർ മലനിരകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റർ എങ്ങും ചർച്ചാവിഷയമായിരിക്കുകയാണ്. അതോടൊപ്പം ഇപ്പോൾ മുനമ്പത്തൊരുങ്ങിയ ഈ കൂറ്റൻ മണൽശില്പവും പ്രേക്ഷകമനസ്സിൽ ആവേശത്തിര തീർത്തിരിക്കുകയാണ്.
പ്രേക്ഷകർ ഏറ്റെടുത്ത 'സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍', 'അജഗജാന്തരം' എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ത്രില്ലർ ചിത്രമായ 'ചാവേർ' പ്രഖ്യാപനം മുതൽ സിനിമാപ്രേമികള്‍ ഏറ്റെടുത്ത സിനിമയാണ്. ടിനുവും ചാക്കോച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമയിൽ അശോകൻ എന്ന കഥാപാത്രമായാണ് ചാക്കോച്ചനെത്തുന്നത്. ആന്‍റണി വർഗ്ഗീസും അർജുൻ അശോകനുമാണ് ചാക്കോച്ചനോടൊപ്പം പ്രാധാന്യമുള്ള വേഷങ്ങളിൽ ചിത്രത്തിലുള്ളത്.
സിനിമയുടേതായി കേരളമൊട്ടാകെ പുറത്തിറങ്ങിയ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ഏവരുടേയും വീടുകളിലേക്ക് എത്തിയിരുന്നത് പുതുമയുള്ളൊരു ആശയമായിരുന്നു. ചാക്കോച്ചൻ അവതരിപ്പിക്കുന്ന അശോകൻ എന്ന പിടികിട്ടാപ്പുള്ളിയുടെ രൂപരേഖയായിരുന്നു ആ നോട്ടീസിലുണ്ടായിരുന്നത്. അതിന് പിന്നാലെ പിരിച്ചുവെച്ച മീശയുമായി കട്ടത്താടിയിൽ രൂക്ഷമായി ആരെയോ നോക്കുന്ന രീതിയിലുള്ള ചാക്കോച്ചന്‍റെ കലിപ്പ് ലുക്ക് സോഷ്യൽമീഡിയയിലെത്തി. ആ കഥാപാത്രത്തിലേക്ക് ഓരോരുത്തർക്കും പെട്ടെന്ന് ഇറങ്ങിച്ചെല്ലാൻ അതിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് തന്നെയാണ് അണിയറപ്രവർത്തകർ കരുതുന്നത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിസൈൻസ്: മക്ഗുഫിൻ, ഓൺലൈൻ പി.ആർ: അനൂപ് സുന്ദരൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
പോസ്റ്റര്‍ കണ്ട് ഞെട്ടി മലയാളികള്‍, ആരാണ് 'അശോകൻ'?
WATCH ASIANET NEWS LIVE...
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ