'ആ മോഹം പൂവണിഞ്ഞു'; 'നേരി'ല്‍ മോഹന്‍ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ ഷെഫ് പിള്ളയും

Published : Aug 19, 2023, 09:50 PM IST
'ആ മോഹം പൂവണിഞ്ഞു'; 'നേരി'ല്‍ മോഹന്‍ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ ഷെഫ് പിള്ളയും

Synopsis

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിന്

ബിഗ് സ്ക്രീനിലെ ഹിറ്റ് കോമ്പോ ജീത്തു ജോസഫ്- മോഹന്‍ലാല്‍ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഒരാഴ്ച മുന്‍പാണ് പ്രഖ്യാപിച്ചത്. ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിനും. പ്രിയ മണി നായികയാവുന്ന ചിത്രത്തില്‍ അനശ്വര രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളികള്‍ക്ക് സുപരിചിതനായ, മറ്റൊരു മേഖലയില്‍ നിന്നുള്ള ഒരാളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പാചകകലയിലൂടെ പ്രശസ്തനായ സുരേഷ് പിള്ളയാണ് അത്.

ചിത്രത്തില്‍ അഭിനയിക്കുന്ന വിവരം ഷെഫ് സുരേഷ് പിള്ള തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്- "രണ്ടാമത്തെ സിനിമയിൽ അഭിനയിച്ചു..! ജീത്തു സാറിന്‍റെ പുതിയ ചിത്രമായ നേര്. ലാലേട്ടന്‍റെ സിനിമയിൽ അഭിനയിക്കണമെന്ന മോഹം പൂവണിഞ്ഞു", ജീത്തു ജോസഫിനൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷ് പിള്ളയുടെ പോസ്റ്റ്. വേഷവിധാനം കണ്ടിട്ട് കഥാപാത്രം ഏതാണെന്ന് ഊഹിക്കാമോ എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചീന ട്രോഫി എന്ന ചിത്രത്തിലാണ് സുരേഷ് പിള്ള ഇതിന് മുന്‍പ് അഭിനയിച്ചത്.

ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൃശ്യം 2 ല്‍ അഭിഭാഷക വേഷത്തിലെത്തി ശ്രദ്ധിക്കപ്പെട്ട ആളാണ് ശാന്തി. ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമ ആയിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലായിരുന്നു പുറത്തെത്തിയ ടൈറ്റില്‍ പോസ്റ്റര്‍. നീതിദേവതയുടെ പ്രതിമയും കോടതി മുറിയെന്ന സൂചന നല്‍കുന്ന മറ്റ് ചില ഘടകങ്ങളുമൊക്കെ പോസ്റ്ററില്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

ALSO READ : 'കിംഗ് ഓഫ് കൊത്ത' എങ്ങനെ? ആദ്യ റിവ്യൂ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്