Bhajarangi 2 song|ഭാവനയുടെ പ്രണയഗാനം, ഭജറംഗി 2വിന്റെ വീഡിയോ പുറത്ത്

Web Desk   | Asianet News
Published : Nov 11, 2021, 11:36 AM IST
Bhajarangi 2 song|ഭാവനയുടെ പ്രണയഗാനം,  ഭജറംഗി 2വിന്റെ വീഡിയോ പുറത്ത്

Synopsis

ഭാവന നായികയായ ചിത്രം ഭജറംഗി 2വിന്റെ വീഡിയോ ഗാനം പുറത്തുവിട്ടു.  

ഭാവന (Bhavana) നായികയായ ചിത്രമായിരുന്നു ഭജറംഗി 2 (Bhajarangi 2). എ ഹര്‍ഷ സംവിധാനം ചെയ്‍ത ചിത്രം അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. എ ഹര്‍ഷയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. വിജയമായി മാറിയ ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

ശിവരാജ് കുമാറാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ഭജറംഗി 2വെന്ന ചിത്രത്തിലെ നായകനും നായിക ഭാവനയും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. അര്‍ജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കെ കല്യാണാണ് ചിത്രത്തിന്റെ ഗാന രചന.

 ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണയാണ് ഭജറംഗി 2 നിര്‍മിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് കുമാര്‍. സ്വാമി ജെ ഗൗഡയാണ് ഭജറംഗി 2വിന്റെ ഛായാഗ്രഹണം. ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി.

'ഭജറംഗി' കൂടാതെ ചേതന്‍ നായകനായ ബിരുഗാലി, 'ടേക്കണി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 'ചിങ്കാരി', ശിവരാജ് കുമാര്‍ കുമാര്‍ തന്നെ നായകനായ വജ്രകായ തുടങ്ങിയ ചിത്രങ്ങള്‍ ഹര്‍ഷ സംവിധാനം ചെയ്‍തിട്ടുണ്ട്. കന്നഡയില്‍ ഏറെ തിരക്കുള്ള നടിയാണ് ഇന്ന് ഭാവന. ഇൻസ്‍പെക്ടര്‍ വിക്രമെന്ന ചിത്രമാണ് ഇതിനു മുന്നേ ഭാവനയുടേതായി കന്നഡയില്‍ പ്രദര്‍ശനത്തിന് എത്തിയത്. പ്രജ്വല്‍ ദേവ്‍രാജാണ് ചിത്രത്തില്‍ ഭാവനയുടെ നായകനായി എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വരുന്നത് ചില്ലറക്കാരിയല്ല! 'ഷാജി പാപ്പനൊ'പ്പമുള്ള ആദ്യ ന്യൂ എന്‍ട്രി പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്
വൈറല്‍ വീഡിയോയിലെ ഈ മുത്തശ്ശി ചില്ലറക്കാരിയല്ല; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഞെട്ടിക്കല്‍!