'ഭോലാ ശങ്കര്‍' കളര്‍ഫുള്‍ , ചിരഞ്‍ജീവി ചിത്രത്തിലെ മാസ് ഗാനം പുറത്ത്

Published : Jun 04, 2023, 09:02 PM IST
'ഭോലാ ശങ്കര്‍' കളര്‍ഫുള്‍ , ചിരഞ്‍ജീവി ചിത്രത്തിലെ മാസ് ഗാനം പുറത്ത്

Synopsis

അജിത്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'.

ചിരഞ്‍ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭോലാ ശങ്കര്‍'. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഗംഭീരമായ ഒരു മാസ് എന്റര്‍ടെയ്‍ൻ ചിത്രമായിരിക്കും എന്ന സൂചനയാണ് ഗാനം നല്‍കുന്നത്. അജിത്ത് നായകനായ ഹിറ്റ് ചിത്രം 'വേതാള'ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവിയുടെ 'ഭോലാ ശങ്കര്‍'. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ' വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോബി കൊല്ലി  തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇക്കുറി IFFK യിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധേയം| Prakash Velayudhan l IFFK 2025
ജിയോ ബേബിയുടെ 'എബ്ബ്' അത്ഭുതപ്പെടുത്തി: നടി അഖില | IFFK 2025 | Akhila