'ബൊമ്മൈ'യാണ് എസ് ജെ സൂര്യയുടെ ചിത്രമായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്നത്.

നടനായി തുടങ്ങി വമ്പൻ ഹിറ്റുകളുടെ സംവിധായകനായി തമിഴകത്ത് പ്രേക്ഷകപ്രീതി നേടിയ കലാകാരനാണ് എസ് ജെ സൂര്യ. അജിത്ത് നായകനായി ഹിറ്റായ 'വാലി'യുടെ സംവിധായകൻ എന്ന നിലയിലാണ് എസ് ജെ സൂര്യ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയത്. വിജയ് നായകനായ 'ഖുഷി'യിലൂടെയും സൂര്യ സംവിധായകൻ എന്ന നിലയില്‍ വിജയം ആവര്‍ത്തിക്കുകയും നിരവധി ശ്രദ്ധേയ വേഷങ്ങള്‍ തുടര്‍ന്ന് അവതരിപ്പിക്കുകയും ചെയ്‍തു. താൻ നായകനായി വേഷമിടുന്ന 'ബൊമ്മൈ'യെന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ എസ് ജെ സൂര്യ ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ്.

'ബൈമ്മൈ'യുടെ റിലീസ് പതിനാറിന് ആണ്. 'ബൊമ്മൈ'യുടെ റിലീസ് പ്രമോഷനുമായി ബന്ധപ്പെട്ട് തന്റെ ഇൻസ്റ്റായാത്ര തുടങ്ങുകയാണ്. ദയവുചെയ്‍തു ആരും ഒരിക്കലും എന്റേതല്ലാത്ത വ്യാജ ഐഡികളെ പ്രോത്സാഹിപ്പിക്കരുത്. ഇതാണ് എന്റെ ഒഫിഷ്യൻ ഐഡിയെന്നുമാണ് താരം ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

Scroll to load tweet…

രാധാ മോഹനാണ് ചിത്രത്തിന്റെ സംവിധാനം. പ്രിയാ ഭവാനി ശങ്കറാണ് നായിക. യുവൻ ഷങ്കര്‍ രാജ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എം ആര്‍ പൊൻ പാര്‍ഥിപനാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നടൻ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും എസ് ജെ സൂര്യ പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ധനുഷിന്റെ സഹോദരൻ ആയിട്ടായിരിക്കും സൂര്യയുടെ കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മറ്റൊരു സഹോദരനായി സുന്ദീപ് കിഷനും ഉണ്ടാകും. വിഷ്‍ണു വിശാല്‍, ദുഷറ വിജയൻ, കാളിദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ധനുഷിനൊപ്പം എത്തും. ചിത്രീകരണം എപ്പോഴായിരിക്കും തുടങ്ങുക എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നോര്‍ത്ത് മദ്രാസാണ് ചിത്രത്തിന്റെ പശ്ചാത്തലമാകുന്നത്.

Read More: ലക്ചററായി നടൻ രണ്‍ബിര്‍ കപൂര്‍, വീഡിയോ ലീക്കായി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player