സർവ്വം വാസ്കോ മയം! ബൈക്ക് ഓടിക്കുമ്പോൾ 'തല'യ്ക്ക് ഇഷ്ടം എന്താണെന്ന ചോദ്യവുമായി കേരള പൊലീസ്, ഉത്തരം സിംപിൾ

Published : Jun 11, 2025, 11:19 AM IST
chotta mumbai

Synopsis

കേരളത്തിൽ 'തല'യുടെ വിളയാട്ടം തുടരുന്നതിനിടെ ട്രാഫിക് അവബോധം വളർത്താൻ കേരള പോലീസ് രസകരമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. 

കേരളത്തിൽ ഇപ്പോൾ 'തല'യുടെ വിളയാട്ടമാണ്. ഛോട്ടാ മുംബൈ റീ റിലീസിന് പിന്നാലെ കൊച്ചിയിലെ വാസ്കോയും കൂട്ടരും തീയറ്ററുകളും സോഷ്യൽ മീഡിയയും ഭരിക്കുകയാണ്. ഇതിനിടെ ട്രാഫിക് അവബോധം വളര്‍ത്തുന്നതിനായി തലയെ തന്നെ കൂട്ടു പിടിച്ചിരിക്കുകയാണ് കേരള പൊലീസ്. ബൈക്ക് ഓടിക്കുമ്പോൾ 'തല'യ്ക്ക് ഇഷ്ടം എന്താണെന്നാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന ചോദ്യം. 

പുട്ടും കടലയും, തട്ട് ദോശയും രസവടയും, അലുവയും മത്തിക്കറിയും അവസാനം ഹെൽമെറ്റ് എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. ശരി ഉത്തരമായി ഹെല്‍റ്റ് എന്ന് അടയാളപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, കൊച്ചിയിലെ അല്ലറ ചില്ലറ തരികിട പരിപാടിയുമായി നടക്കുന്ന വാസ്കോ ഹെമെറ്റ് വയ്ക്കാറില്ലെന്ന് രസകരമായി കമന്‍റ്  ചെയ്യുന്നവരുമുണ്ട്. പക്ഷേ നിയമങ്ങൾ പാലിക്കണമെന്നും ജീവൻ രക്ഷിക്കാനുള്ളതാണ് ഹെല്‍മറ്റെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

മോഹന്‍ലാല്‍ സിനിമകള്‍ക്ക് സമീപകാലത്ത് തിയറ്ററുകളില്‍ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണ ശ്രദ്ധേയമാണ്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയെത്തിയ മോഹന്‍ലാലിന്‍റെ ഒരു റീ റിലീസും തിയറ്ററുകളില്‍ വലിയ ആഘോഷം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകരെ എത്തിക്കുന്നത്.

വെറുതെ എത്തിക്കുക മാത്രമല്ല, ആഘോഷാന്തരീക്ഷം സൃഷ്ടിച്ച് കാണികളെ നൃത്തം ചെയ്യിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ചിത്രം. ഇതിന്‍റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ എമ്പാടും.ആറാം തീയതി വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഏറെക്കുറെ ലിമിറ്റഡ് റീ റിലീസ് ആയി പ്രദര്‍ശനം ആരംഭിച്ച ഛോട്ടാ മുംബൈ അടുത്ത ദിവസങ്ങളില്‍ തിയറ്റര്‍ കൗണ്ടും ഷോ കൗണ്ടും വര്‍ധിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ പ്രതികരണം കണ്ടാണ് കൂടുതല്‍ തിയറ്റര്‍ ഉടമകള്‍ ചിത്രം ചാര്‍ട്ട് ചെയ്തത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു