
ഹോളിവുഡ്: മാർവൽ സിനിമകളിലെ സൂപ്പര്‍ഹീറോ ഗോഡ് തോർ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ച നടനാണ് ക്രിസ് ഹെംസ്വർത്ത്. കോമഡിയും ആക്ഷനും ചേര്‍ന്ന ക്രിസിന്‍റെ പ്രകടനം എംസിയുവിലെ പ്രിയപ്പെട്ട മാർവൽ കഥാപാത്രങ്ങളിൽ ഒന്നാക്കി തോറിനെ മാറ്റി മാറ്റിയെന്ന് പറയാം.
ഹെംസ്വർത്ത് അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതോടൊപ്പം തോര്‍ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകര്യതയില്‍ നന്ദി പ്രകടിപ്പിക്കുന്ന ഒരു കുറിപ്പും ഉണ്ടായിരുന്നു. ഇതോടെ എംസിയുവിലെ മറ്റൊരു ഇതിഹാസ കഥാപാത്രം ആയിരുന്നു ക്യാപ്റ്റൻ അമേരിക്ക എന്നറിയപ്പെടുന്ന ക്രിസ് ഇവാൻസിന്റെ പാത പിന്തുടർന്ന് ക്രിസ് ഹെംസ്വർത്തും എംസിയു വിടുന്നു എന്ന അഭ്യൂഹമാണ് ഉയര്‍ന്നത്.
ഉടൻ തന്നെ മാർവൽ ഫ്രാഞ്ചൈസി വിടുമെന്നതിന്റെ സൂചനയാണ് നടന്റെ പോസ്റ്റ് എന്ന രീതിയിലാണ് ആരധകര്‍ക്കിടയില്‍ ഈ പോസ്റ്റ് അഭ്യൂഹം വളര്‍ത്തിയത്. ഹെംസ്വർത്ത് അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ തോറിന്‍റെ ലെഗസി എന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തത്.
"തോറിനെ അവതരിപ്പിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ്" എന്ന് താരം എഴുതി. കഴിഞ്ഞ 15 വർഷമായി ഞാൻ എംജോൾനീറിനെയും പിന്നീട് സ്റ്റോംബ്രേക്കറിനെയും (തോറിന്‍റെ ആയുധങ്ങള്‍) വഹിച്ചു. മിന്നലിന്‍റെ ദൈവമായി അഭിനയിച്ചു, പക്ഷെ അതിനെല്ലാം പുറമേ നിങ്ങളുടെ അഭിനിവേശം, നിങ്ങളുടെ ആഹ്ലാദം, ഈ കഥാപാത്രത്തോടുള്ള നിങ്ങളുടെ സ്നേഹം എന്നിവ എല്ലാം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു." താരം പറയുന്നു.
"മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെയുള്ള എന്റെ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി.. അടുത്തത്, ഡൂംസ് ഡേ!" എന്നെഴുതിയാണ് ഹെംസ്വർത്ത് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
എന്നിരുന്നാലും, നിരവധി ആരാധകർ കമന്‍റ് സെക്ഷനില്‍ അദ്ദേഹം തോറായി അവസാനം എത്തുന്ന ചിത്രം ഡൂംസ് ഡേ ആയിരിക്കും എന്നും. മറ്റൊരു തോർ ചിത്രത്തിനായി തിരിച്ചുവരില്ലെന്നും അനുമാനിച്ചു.
ഒരാൾ എഴുതി, “ദയവായി ഈ വേഷത്തിൽ നിന്ന് ഒരിക്കലും മാറിനിൽക്കരുത്. നിങ്ങൾ തുടരണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു.” മറ്റൊരാൾ പറയുന്നത് “ദയവായി തോർ വേഷം ചെയ്യുന്നത് ഒരിക്കലും നിർത്തരുത്.” എന്നാണ്.
ക്രിസ് ഹെംസ്വർത്തിന്റെ കഥാപാത്രമായ തോർ അടുത്തതായി അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേയിൽ പ്രത്യക്ഷപ്പെടും. ഇത് 2026 ൽ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിത്രത്തിന് ശേഷം തോര്‍ എംസിയുവില്‍ ഉണ്ടാകില്ലെന്ന സൂചനയാണ് തോര്‍ നടന്‍ നല്‍കുന്നത്.