
മുംബൈ: രോഹിത് ഷെട്ടി സംവിധാനം ചെയ്ത് രൺവീർ സിംഗ്, ജാക്വലിൻ ഫെർണാണ്ടസ്, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം സർക്കസ് നീണ്ട വെള്ളിയാഴ്ചയാണ് ബിഗ് സ്‌ക്രീനിൽ എത്തിയത്. 2022-ൽ ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്‍റെ ആദ്യകളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ തൃപ്തികരമല്ല.
രൺവീർ ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രമാണ് സര്‍ക്കസ്. ജനനസമയത്ത് വേർപിരിഞ്ഞ ഒരേപോലുള്ള രണ്ട് ഇരട്ടകളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. എന്നാൽ കഥയിലെ യഥാർത്ഥ ട്വിസ്റ്റ് വരുന്നത് വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടുമ്പോഴാണ്. രോഹിത് ഷെട്ടിയുടെ സ്ഥിരം ശൈലിയില്‍ മസാല എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതേ സമയം ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്‍വീര്‍ സിംഗിന് സർക്കസിലെ അഭിനയത്തിന് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിഫലമാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്‍വീര്‍ 25 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
രാമസേതുവിലെ അഭിനയത്തിന് നാല് കോടി രൂപ വാങ്ങിയ ജാക്വലിൻ ഫെർണാണ്ടസ് തന്‍റെ ശമ്പളം സര്‍ക്കസില്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് വിവരം. ഷോബിസ് ഗലോർ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, സര്‍ക്കസ് എന്ന ചിത്രത്തിലെ ബിന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ജാക്വലിൻ ഫെർണാണ്ടസ് 6 കോടി രൂപ വാങ്ങിയെന്നാണ് പറയുന്നത്. ഈ കോമഡി ഡ്രാമയിൽ ഒരു പ്രധാന വേഷം ചെയ്ത നടി പൂജ ഹെഗ്‌ഡെയ്ക്ക് ലഭിച്ചത് 2.5 കോടി രൂപയാണ്.
അതേ സമയം സർക്കസ് ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ നടത്തിയത് നിരാശപ്പെടുത്തുന്ന തുടക്കമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗിൾ സ്‌ക്രീനുകൾ മുതൽ മൾട്ടിപ്ലക്‌സുകൾ വരെ ചില ലൊക്കേഷനുകളിൽ ഷോകൾ പോലും റദ്ദാക്കപ്പെട്ടതോടെ. രാജ്യവ്യാപകമായി ഈ കോമഡി ചിത്രത്തിന് അത്ര മികച്ച തുടക്കം അല്ല ഉണ്ടായത് എന്നാണ് വിവരം.
ആദ്യകാല കണക്കുകൾ പ്രകാരം, സർക്കസ് ആദ്യ ദിനത്തില്‍ നേടിയത് 6.35 കോടി മുതൽ 7.35 കോടി വരെയാണ് എന്നാണ് കണക്ക്. ആദ്യ ദിവസം രോഹിത് ഷെട്ടിയുടെ സിനിമകള്‍ക്ക് മുന്‍പ് ലഭിച്ച കളക്ഷന്‍ നോക്കിയതാണ് അതിന്‍റെ പകുതിയാണ് സർക്കസിന്‍റെ ഓപ്പണിംഗ്.
രോഹിത് ഷെട്ടി ചിത്രത്തിന് സാധാരണ ടിക്കറ്റ് എടുക്കാറുള്ള പ്രേക്ഷകർ പോലും സര്‍ക്കസില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. മുംബൈ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലും ചുരുങ്ങിയ പ്രേക്ഷകർ മാത്രമുള്ള ഷോകൾ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളും നെഗറ്റീവ് ആണ്. വാരാന്ത്യ ദിനങ്ങളില്‍ പ്രതീക്ഷയുണ്ടെങ്കിലും ചിത്രത്തിന്‍റെ ഭാവി സംബന്ധിച്ച് വലിയ ചോദ്യ ചിഹ്നമാണ് ആദ്യദിന കളക്ഷനിലെ കുറവ്.
വീണ്ടും ബോളിവുഡ് ബോക്സ് ഓഫീസ് ദുരന്തമോ?; സര്‍ക്കസും വീണു, കണക്കുകള്‍ ഇങ്ങനെ
രണ്‍വീറിന്‍റെ ക്രിസ്‍മസ് റിലീസ്; 'സര്‍ക്കസ്' വീഡിയോ സോംഗ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ