രോഹിത് ഷെട്ടി ചിത്രത്തിന് സാധാരണ ടിക്കറ്റ് എടുക്കാറുള്ള പ്രേക്ഷകർ പോലും സര്‍ക്കസില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. 

മുംബൈ: രോഹിത് ഷെട്ടി ചിത്രം സർക്കസ് ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ നടത്തിയ നിരാശപ്പെടുത്തുന്ന തുടക്കം. സിംഗിൾ സ്‌ക്രീനുകൾ മുതൽ മൾട്ടിപ്ലക്‌സുകൾ വരെ ചില ലൊക്കേഷനുകളിൽ ഷോകൾ പോലും റദ്ദാക്കപ്പെട്ടതോടെ. രാജ്യവ്യാപകമായി ഈ കോമഡി ചിത്രത്തിന് അത്ര മികച്ച തുടക്കം അല്ല ഉണ്ടായത് എന്നാണ് വിവരം. 

ആദ്യകാല കണക്കുകൾ പ്രകാരം, സർക്കസ് ആദ്യ ദിനത്തില്‍ നേടിയത് 6.35 കോടി മുതൽ 7.35 കോടി വരെയാണ് എന്നാണ് കണക്ക്. ആദ്യ ദിവസം രോഹിത് ഷെട്ടിയുടെ സിനിമകള്‍ക്ക് മുന്‍പ് ലഭിച്ച കളക്ഷന്‍ നോക്കിയതാണ് അതിന്‍റെ പകുതിയാണ് സർക്കസിന്‍റെ ഓപ്പണിംഗ്.

രോഹിത് ഷെട്ടി ചിത്രത്തിന് സാധാരണ ടിക്കറ്റ് എടുക്കാറുള്ള പ്രേക്ഷകർ പോലും സര്‍ക്കസില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. മുംബൈ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലും ചുരുങ്ങിയ പ്രേക്ഷകർ മാത്രമുള്ള ഷോകൾ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളും നെഗറ്റീവ് ആണ്. വാരാന്ത്യ ദിനങ്ങളില്‍ പ്രതീക്ഷയുണ്ടെങ്കിലും ചിത്രത്തിന്‍റെ ഭാവി സംബന്ധിച്ച് വലിയ ചോദ്യ ചിഹ്നമാണ് ആദ്യദിന കളക്ഷനിലെ കുറവ്. 

ക്രിസ്മസ് ന്യൂ ഇയര്‍ അവധി വരുന്നുണ്ട് എന്നത് അണിയറക്കാര്‍ക്ക് പ്രതീക്ഷയാണെങ്കിലും. ഈ വർഷം എത്ര അവധി ദിനങ്ങൾ ലഭിച്ചാലും, ആദ്യദിനത്തില്‍ പിന്നിലേക്ക് പോകുന്ന മോശം സിനിമകളെ പിന്നീട് അത് സഹായിക്കില്ലെന്നാണ് ബോളിവുഡിന്‍റെ ബോക്സ്ഓഫീസ് അനുഭവം.

അവതാറിൽ നിന്ന് സർക്കസ് മികച്ച മത്സരവും നേരിടുന്നുണ്ട്. സർക്കസ് രോഹിത് ഷെട്ടിയുടെ ഏറ്റവും വലിയ പരാജയ ചിത്രമായി മാറിയേക്കാം. ചിത്രത്തിലെ പ്രധാന താരമായ രൺവീർ സിംഗിനും ഈ പരാജയം അത്ര സുഖകരമല്ല. തുടര്‍ച്ചയായ പരാജയമാണ് നടന്‍ ബോക്സ് ഓഫീസില്‍ നേരിടുന്നത്. 

രണ്‍വീറിന്‍റെ ക്രിസ്‍മസ് റിലീസ്; 'സര്‍ക്കസ്' വീഡിയോ സോംഗ്

സാരിയില്‍ സുന്ദരിയായി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍