Asianet News MalayalamAsianet News Malayalam

കഴിഞ്ഞ ജന്മത്തിൽ ഞാൻ ബുദ്ധ സന്യാസി ആയിരുന്നു, അക്കാര്യത്തില്‍ സ്വാധീനിച്ചത് ലാലേട്ടന്‍: നടി ലെന

ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസം ഉണ്ടെന്ന് ലെന പറയുന്നു

actress lena says she is buddhist monk for previous birth nrn
Author
First Published Oct 31, 2023, 6:36 PM IST

ലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ലെന. സ്നേഹം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ലെന ഇതിനോടകം അഭിനയിച്ചു തീർത്തത് ഒട്ടനവധി കഥാപാത്രങ്ങളാണ്. നായികയായും വില്ലത്തിയായും അമ്മയായും സഹോദരിയായും ഒക്കെ ബി​ഗ് സ്ക്രീനിൽ തിളങ്ങിയ ലെന തന്റെ പൂർവ ജന്മത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ജന്മാന്തരങ്ങളിൽ തനിക്ക് വിശ്വാസം ഉണ്ടെന്ന് ലെന പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്ന് പറഞ്ഞ ലെന, അറുപത്തിമൂന്നാം വയസിൽ ടിബറ്റിൽ വച്ചായിരുന്നു മരിച്ചതെന്നും പറയുന്നു. അതിനാലാണ് ഈ ജന്മത്തിൽ താൻ മൊട്ടയടിക്കുകയും ഹിമാലയത്തിലേക്ക് പോകുകയും ചെയ്തതെന്ന് ലെന വ്യക്തമാക്കുന്നു. ആത്മീയ കാര്യത്തിൽ സിനിമയിൽ തന്നെ സ്വാധീനിച്ചത് മോഹൻലാൽ ആണെന്നും ലെന പറഞ്ഞു. 

'നിന്നെ കൊല്ലാന്‍ അധിക സമയം വേണ്ട..'; പുതിയ ഫാഷൻ പരീക്ഷണവുമായി ഉർഫി, പിന്നാലെ വധഭീഷണി

"ആത്മീയ കാര്യത്തിൽ‌ സിനിമയിൽ സ്വാധീനിച്ചിട്ടുള്ളത് ലാലേട്ടൻ ആണ്. എല്ലാ ആ​ഗ്രഹങ്ങളും എഴുതി വയ്ക്കുന്നൊരു ശീലമുണ്ടായിരുന്നു. അതിൽ ഒന്നാണ് ലാലേട്ടനൊപ്പം അഭിനയിക്കുക എന്നത്. അങ്ങനെ 2008 ഡിസംബർ അവാസാനം ആയപ്പോൾ എനിക്കൊരു കോൾ വന്നു. ​ഗിന്നസ് ബുക്കിലേക്കുള്ള എൻട്രിക്ക് വേണ്ടി ലാലേട്ടൻ ഹീറോ ആയെത്തുന്ന പടം ചെയ്യാൻ ആ​ഗ്രഹിക്കുന്നു. ഇരുപത്തി നാല് മണിക്കൂറിൽ ആ പടം ചെയ്യാൻ പറ്റുമോ എന്നാണ് നോക്കുന്നത്. പടത്തിന്റെ പേര് ഭ​ഗവാൻ എന്നും അവർ പറഞ്ഞു. അങ്ങനെ ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചു. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ച് ഓഷോയുടെ കറേജ് എന്ന പുസ്തകം വായിച്ചോണ്ടിരിക്കയാണ്. ആ വേളയിൽ എന്റെ മുന്നിലൂടെ ലാലേട്ടൻ പോകുകയാണ്. മോഹൻലാൽ എന്താണ് വായിക്കുന്നതെന്ന് ചോദിച്ച് പുസ്തകമെടുത്ത് തുറന്നു നോക്കി. ഓഷോയെ വായിക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഓഷോയെ കുറിച്ചുള്ള വായനയ്ക്ക് 'ദി ബുക്ക് ഓഫ് സീക്രട്ട്' എന്ന പുസ്തകം വായിക്കാനും അദ്ദേഹം പറഞ്ഞു. അന്നു തന്നെ ആ പുസ്തകം വാങ്ങിച്ചു. രണ്ടര വർഷം ആ പുസ്തകവുമായി സമയം ചെലവഴിച്ചു. എന്റെ ജീവിതം പൂർണമായി തന്നെ മാറി", എന്നാണ് ലെന പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios