‘ഉലകമേ നോക്ക്’, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം കോസ്മിക് സാംസണിലെ ആദ്യ ഗാനം പുറത്ത്

Published : Nov 01, 2026, 03:02 PM IST
Sandeep Pradeep

Synopsis

കോസ്മിക് സാംസണിലെ ഗാനം പുറത്ത്.

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ലെ ആദ്യത്തെ ഗാനം ‘ഉലകമേ നോക്ക്’ ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നൽകിയ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ എഴുതിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നവംബർ 27ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനോ ടി എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

തമിഴിൽ ‘ഉലകമേ സീറു’, തെലുങ്കിൽ ‘ലോകമാ ചൂഡു’, ഹിന്ദിയിൽ ‘ഉൽക്കാ ഹൈ ഉൽക്കാ’, കന്നഡയിൽ ‘ഗുഡുഗനു കൂട’ എന്നീ പേരുകളിലാണ് മറ്റു ഭാഷാ പതിപ്പുകൾ പുറത്തിറങ്ങിയത്. തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകൾ അർജുൻ വിജയ് ആലപിച്ചപ്പോൾ ഹിന്ദി പതിപ്പ് ആലപിച്ചത് പ്രകാശ് ഡേയാണ്. തമിഴ് ഗാനത്തിന് സൂര്യ മുരുഗേഷ്, തെലുങ്ക് ഗാനത്തിന് വിശ്വദീപ് ഫണി, ഹിന്ദി ഗാനത്തിന് അക്ഷയ് പുൻസെ, കന്നഡ ഗാനത്തിന് ചിന്മയ് ഭാവികെരെ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരേസമയം പുറത്തിറങ്ങിയ ഗാനം ചിത്രത്തിന്റെ പാൻ ഇന്ത്യൻ റിലീസിനുള്ള സംഗീതപരമായ മുന്നൊരുക്കം കൂടിയാണ്.

‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കോസ്മിക് സാംസൺ’ ഒരു ഫാന്റസി ചിത്രമായിരിക്കുമെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും നൽകിയത്. ഒരു സൂപ്പർഹീറോ കഥയാണോ ചിത്രം പറയുന്നതെന്ന കൗതുകവും ടീസർ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും കേന്ദ്ര കഥാപാത്രത്തിന്റെ പ്രത്യേകതകളെയും കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഭിജിത് ജോസഫിനൊപ്പം അഭികേർഷ് വസന്തും ചേർന്നാണ് ചിത്രം രചിച്ചത്.

സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് ‘കോസ്മിക് സാംസൺ’. മലയാള സിനിമയിൽ വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ നിർമ്മാണക്കമ്പനി വീണ്ടും ഒരു ഫാന്റസി ചിത്രവുമായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. അദ്ദേഹം ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് പൊലീസ് പശ്ചാത്തലത്തില്‍ അടുത്ത ത്രില്ലര്‍; 'ടാരന്‍റീനൊ' ചിത്രീകരണം ആരംഭിച്ചു
രാജേഷ് വടകോട് സംവിധാനം ചെയ്യുന്ന ചിത്രം; 'ഒരു വട്ടം കൂടി' പൂര്‍ത്തിയായി