തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായാണ് കൃഷ്ണാരവ്വം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം നടന്നത്.

കൃഷ്ണാരവ്വം പ്രൊഡക്ഷന്‍റെ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു വട്ടം കൂടി എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തും തമിഴ്നാട്ടിലുമായി പൂർത്തിയായി. സംവിധായകൻ രാജേഷ് വടകോട്, പുതുമുഖം റോബിൻ വിൽസെറ്റ് എന്നിവർ നായകരാകുന്ന ഈ സിനിമയിൽ നീനു, ആര്യ, തലയൻ ജയചന്ദ്രൻ, ജലദ ഭാസ്ക്കർ, ജൈനന്ദ്രകുമാർ, യദു, വിജയ് ശങ്കർ, അനിൽ നെയ്യാറ്റിൻകര, ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു. പ്രദീഷ് അരുവിക്കര, പ്രദീപ് എസ് നായർ, സൂര്യ വിനോദ് എന്നിവർ എഴുതിയ വരികൾക്ക് ശ്രീനാഥ് എസ് വിജയ് സംഗീതം പകരുന്നു.

സൂരൻജ്, ശ്രീനാഥ് എസ് വിജയ്, ബി കൃഷ്ണമൂർത്തി, ഭവാനി, ഷൈൽ ഡാനിയെൻ, വിഷ്ണു മോഹനൻ എന്നിവരാണ് ഗായകർ. ഛായാഗ്രഹണം അജയ്, എഡിറ്റിംഗ് അനിൽ ജോൺ, ഡിസൈനർ കാർത്തിക്, ചീഫ് അസോസിയേറ്റ് അഭിലാഷ്, അസോസിയേറ്റ് ഡയറക്ടർ അഭിനവ്, പ്രൊഡക്ഷൻ കൺട്രോളർ പത്മ കുമാർ, മേക്കപ്പ് സന്ധ്യ രാജേഷ്, വസ്ത്രാലങ്കാരം ജയപ്രസാദ്, ആർട്ട് പ്രശാന്ത്, പി ആർ ഒ- എ എസ് ദിനേശ്.