'വൈകാരികവും ബുദ്ധിമുട്ടേറിയതുമായിരുന്നു', പുനീത് രാജ്‍കുമാറിന് ശബ്‍ദം നല്‍കിയതിനെ കുറിച്ച് ശിവ്‍രാജ്‍കുമാര്‍

Web Desk   | Asianet News
Published : Mar 11, 2022, 04:27 PM IST
'വൈകാരികവും ബുദ്ധിമുട്ടേറിയതുമായിരുന്നു', പുനീത് രാജ്‍കുമാറിന് ശബ്‍ദം നല്‍കിയതിനെ കുറിച്ച് ശിവ്‍രാജ്‍കുമാര്‍

Synopsis

അകാലത്തില്‍ അന്തരിച്ച പുനീത് രാജ്‍കുമാറിന്റെ സിനിമയ്‍ക്ക് ശബ്‍ദം നല്‍കിയതിനെ കുറിച്ച് സഹോദരനും നടനുമായ ശിവ്‍രാജ്‍കുമാര്‍.

അകാലത്തില്‍ പൊലിഞ്ഞ കന്നഡ താരം പുനീത് രാജ്‍കുമാര്‍ അവസാനമായി അഭിനയിച്ച 'ജെയിംസ്' (Puneeth Rajkumars James) മാര്‍ച്ച് 17ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. പുനീത് രാജ്‍കുമാറിന്റെ മുതിര്‍ന്ന സഹോദരനും കന്നഡയിലെ സൂപ്പര്‍താരവുമായ ശിവരാ‍ജ്‍കുമാറാണ് ചിത്രത്തിന് ഡബ്‍ ചെയ്‍തിരിക്കുന്നത്. പുനീത് രാജ്‍കുമാര്‍ ചിത്രം ജെയിംസിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വൈകാരികവും ബുദ്ധിമുട്ടേറിയതുമായിരുന്നു പുനീത് രാജ്‍കുമാറിന് വേണ്ടിയുള്ള ഡബ്ബിംഗ് എന്ന് ശിവ്‍രാജ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസബളിനോട് പറഞ്ഞു.

എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല,  പുനീത് രാജ്‍കുമാറിന് ഡബ്ബിംഗ് ചെയ്യുക എന്നത് യഥാർത്ഥത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍ അദ്ദേഹമായി മാറുകയെന്നത് (പുനീത് രാജ്‍കുമാറിന്റെ സംഭാഷണങ്ങൾ) വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ ഇളയ സഹോദരനുമാണ്. സത്യത്തിൽ ചേതന് (സിനിമയുടെ സംവിധായകൻ) ഞാൻ ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് വളരെ വൈകാരികമായതിനാൽ എനിക്ക് ഇത് ഒരു അവസരമായിരുന്നുവെന്ന് പറയാനാവില്ല. അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

സഹോദരനായിരുന്നു തന്റെ പ്രചോദനം എന്ന് പുനീത് കുമാര്‍ പറഞ്ഞിരുന്നതിനെ കുറിച്ചും ശിവ്‍രാജ്‍കുമാര്‍  ഏഷ്യാനെറ്റ് ന്യൂസബളിനോട് പ്രതികരിച്ചു. ഒരു നടനായി മാറുന്നതില്‍ തന്നെ പുനീത് കുമാര്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഞാൻ എഞ്ചിനീയറിംഗ് കോളേജില്‍ ആയിരിക്കുമ്പോള്‍ സിനിമ ചെയ്യാൻ ആള്‍ക്കാര്‍ സമീപിക്കുമ്പോള്‍ ഞാൻ അപ്പുവിനില്‍ (പുനീത് രാജ്‍കുമാര്‍) നിന്നാണ് പഠിക്കാൻ ശ്രമിച്ചത്. അവൻ എന്നെ പ്രചോദിപ്പിച്ചു. അമിതാഭ് ബച്ചന്റെയും കമല്‍ഹാസന്റെയും ആരാധകനായിരുന്നു ഞാൻ. അവരെപ്പോലെയുള്ള ഇതിഹാസങ്ങളും തന്റെ സഹോദരനും അഭിനയിക്കുമ്പോള്‍ താനും പരീക്ഷിച്ചുനോക്കാമെന്ന് വിചാരിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെയുള്ള അവന്റെ കഴിവും ജയങ്ങളും ഞങ്ങള്‍ ആസ്വദിച്ചിരുന്നു. അവനും ഞാനും തമ്മിലുള്ള പ്രായ വ്യത്യാസം 13 വയസ്സാണ്. അവൻ എനിക്ക് ഒരു മകനെ പോലെയായിരുന്നു. അവൻ ഞങ്ങളെക്കാള്‍ മുന്നിലായിരുന്നു, കുട്ടിക്കാലത്തേ സൂപ്പര്‍സ്റ്റാറായിരുന്നു.  എന്നിട്ടും ഞാൻ പ്രചോദനമായിരുന്നു പറയുമായിരുന്നു അവൻ. അതാണ് അവന്റെ മഹത്വം എന്നും ശിവ്‍രാജ്‍കുമാര്‍  പറയുന്നു.

സഹോദരനുമായി ഒന്നിച്ച് അഭിനയിക്കാനിരുന്ന സിനിമയെ കുറിച്ചും ശിവ്‍രാജ്‍കുമാര്‍  സംസാരിച്ചു. ഒരുപാട് പ്ലാനുകൾ ഉണ്ടായിരുന്നു.  സംവിധായകൻ ഞങ്ങൾക്ക് വേണ്ടി ഒരു സ്ക്രിപ്റ്റും  തയ്യാറാക്കിയിരുന്നു. എന്നാൽ അദ്ദേഹം (പുനീത് രാജ്‍കുമാർ) തിരക്കഥ തന്നോട് വായിക്കാൻ പറഞ്ഞു. നമ്മള്‍ രണ്ടുപേരും തിരക്കഥ കേൾക്കണം എന്ന് പറഞ്ഞു. അത് അവിസ്‍മരണീയമായ ഒന്നായിരിക്കണം. ചർച്ചകൾ നടക്കുകയായിരുന്നു.  പക്ഷേ നിർഭാഗ്യവശാൽ, ഈ കാര്യങ്ങൾ (പെട്ടെന്നുള്ള വിയോഗം) സംഭവിച്ചു, ഞങ്ങൾക്കത് സഹിക്കാനാകാത്തതാണ്.

'ജെയിംസ്' എന്ന സിനിമ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുമെന്ന് ഞാൻ കരുതുന്നനു. ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഞാൻ അവനോട് നീതി പുലര്‍ത്തി എന്ന് പ്രതീക്ഷിക്കുന്നു. എന്റെ ശബ്‍ദം അവന് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, അവന്റെ സംഭാഷണരീതിയുമായി പൊരുത്തപ്പെടാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം. ഞാനും അതിൽ ചെറിയ വേഷം ചെയ്‍തിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന സിനിമയായിരിക്കും 'ജെയിംസെ'ന്നും ശിവ്‍രാജ്‍കുമാര്‍ പറഞ്ഞു.

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ