സാന്ദ്രാ തോമസിനെ കൊല്ലുമെന്ന് ഭീഷണി, പരാതിയില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് നിര്‍മാതാവ്

Published : Jun 06, 2025, 11:31 AM IST
Sandra Thomas

Synopsis

കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി. ഫെഫ്‍കെയുടെ വാട്‍സ്‍ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം എത്തിയത്. സാന്ദ്രയെ കൊല്ലും എന്നാണ് ഭീഷണി. സാന്ദ്രയുടെ അച്ഛനെതിരെയും സന്ദേശത്തില്‍ അസഭ്യ പ്രയോഗം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റെനി ജോസഫിനെതിരെ സാന്ദ്രാ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാരെ വിമര്‍ശിച്ച് സാന്ദ്ര തോമസ് നേരത്തെ അഭിമുഖം നല്‍കിയിരുന്നു.

ആദ്യം റെനി ജോശപ് നേരിട്ട് വിളിച്ചി ഭീഷണിപ്പെടുത്തി എന്ന് സാന്ദ്രാ തോമസ് പിന്നീട് പ്രതികരിച്ചു. പിന്നീടാണ് 400 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്. ആദ്യം കമ്മീഷണര്‍ക്ക് പരാതി നല്‍കി. കേസെടുത്തെങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന് സാന്ദ്രാ തോമസ് ആരോപിച്ചു. ഫെഫ്‍ക ജനറല്‍ സെക്രട്ടറിയുടെ സ്വാധീനമാകും അതിനു കാരണം. ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി എന്തുകൊണ്ട് ഇതിനോട് പ്രതികരിച്ചില്ല, ഡിജിപിക്കും വിജിലൻസിനും പരാതി നല്‍കും. കോടതിയിലാണ് ഇനി വിശ്വാസമെന്നും നടിയും സിനിമ നിര്‍മാതാവുമായ സാന്ദ്രാ തോമസ് പ്രതികരിച്ചു. അതിനിടെ പ്രൊഡക്ഷൻ കണ്‍‌ട്രോളുടെ ഭീഷണി സന്ദേശം ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയുമാണ്. കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയുമെന്നതടക്കം രൂക്ഷമായ ഭീഷണിയാണ് റെനി നടത്തിയിരിക്കുന്നത് എന്നാണ് പ്രചരിക്കുന്ന സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒരു സ്ഥലത്ത് ചെന്നിട്ട് ഫോട്ടോയെടുക്കാൻ ആരും വന്നില്ലെങ്കിൽ ഞാൻ തകർന്നു പോകും..'; തുറന്നുപറഞ്ഞ് ജയറാം
ഡോൺ 3 യിൽ നിന്നും പിന്മാറി; രൺവീറിനെതിരെ 40 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ