'ഷിബിനക്കു സംഭവിച്ചത് നിർഭാഗ്യകരം, പക്ഷേ, ഗൗതമിന്റെ ഉദ്ദേശം അതായിരുന്നില്ല'; പ്രതികരിച്ച് രാഹുല്‍ ഈശ്വറിന്റെ ഭാര്യ

Published : Oct 09, 2026, 12:02 PM IST
Deepa Easwar

Synopsis

ബിഗ് ബോസ് മലയാളം മത്സരാര്‍ഥികളെ വിലയിരുത്തി ദീപ.

ബിഗ് ബോസ് ഹൗസിലെ ഗൗതം-ഷിബിന വിവാദത്തിൽ പ്രതികരിച്ച് അവതാരകയും രാഹുൽ ഈശ്വറിന്റെ ഭാര്യയുമായ ദീപ രാഹുൽ ഈശ്വർ. സീസൺ 8 ൽ രാഹുൽ ഈശ്വറിന്റെ പ്രകടനത്തെ പ്രശംസിച്ച ദീപ, ബിഗ് ബോസ് വീട്ടിൽ മറ്റൊരു രാഹുലിനെയാണ് കാണാനാകുന്നതെന്നും പറയുന്നു. മൂവി വേൾഡ് മീ‍ഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട്, കഴിയുന്നത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ബിഗ്ബോസ് വീട്ടിൽ സമാധാനം കൊണ്ടുവരാനുമാണ് രാഹുൽ ശ്രമിക്കുന്നത്. അതിനെ സേഫ് ഗെയിം എന്ന് വിളിക്കാനാകില്ല. ഷിബിനയും ഗൗതമും തമ്മിലുള്ള വിഷയത്തിൽ ഗൗതമിനെ രാഹുൽ രക്ഷിക്കുകയാണ് ചെയ്തത്. ഷിബിനക്കു സംഭവിച്ചത് നിർഭാഗ്യകരമാണ്. അതൊരു 'ബാഡ് ജോക്ക്' ആയിരുന്നു. അതിനെ തമാശയായി കാണാനാകില്ല. 'പ്രാങ്ക് ഗോൺ റോങ്ങ്' എന്നു പറയാം. പക്ഷേ, അവിടെ ഒരു പുരുഷൻ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന രീതിയിലേക്ക് അത് പോകുമായിരുന്നു. യഥാർത്ഥത്തിൽ ഗൗതമിന്റെ ഉദ്ദേശ്യം അതായിരുന്നില്ല. വളരെ ലൈറ്റ് ഹാർട്ടഡ് ആയ, പൊസിറ്റീവ് ആയ ഒരു വ്യക്തിയാണ് ഗൗതം. പക്ഷേ, മറ്റൊരു രീതിയിലേക്ക് പോയി, ഗൗതമിനെ അത് ബാധിക്കാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കിക്കൊണ്ടാണ് രാഹുൽ അത് ശ്രീലക്ഷ്മിയോട് ഏറ്റെടുക്കാൻ പറഞ്ഞത്.

ചാനൽ ചർച്ചകളിൽ രാഹുൽ വേഗത്തിൽ പ്രകോപിതനാകുമെങ്കിലും ബിഗ് ബോസ് വീട്ടിൽ അത്തരത്തിലുള്ള രാഹുലിനെയല്ല കാണുന്നത്. എല്ലാവരും ആക്രോശിച്ച് കളിക്കണമെന്നോ ആക്രോശിക്കുന്നതാണ് ഒരു മത്സരാർഥിയുടെ കഴിവിന്റെ തെളിവെന്നോ കരുതുന്നത് തെറ്റാണ്. ബിഗ് ബോസ് വീട്ടിലെ ദൃശ്യങ്ങൾ നൂറ് ദിവസം കഴിയുന്നതോടെ അവസാനിക്കുന്നതല്ല. പിന്നീടും അവ പുറത്തുണ്ടാകും. നാളെ ഞങ്ങളുടെ മക്കൾ പോലും ബിഗ് ബോസ് വീട്ടിലെ രാഹുലിന്റെ പെരുമാറ്റം കാണുമ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാം. അതുകൊണ്ടുതന്നെ ഗെയിമിന്റെ പേരിൽ എന്തും ചെയ്യണമെന്ന നിലപാട് രാഹുലിനില്ല'', ദീപ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭുവന്റെ അമ്മ എനിക്ക് കുഞ്ഞിനെപ്പോലെ, പാവമാണ്; മനസു തുറന്ന് അനുമോൾ
'എന്‍റെ കരിയറിലെ നാഴികക്കല്ലായി രണബാലി നിലനിൽക്കും'; നടൻ വിജയ് ദേവരകൊണ്ട