'അമ്മയാകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം വന്ന് ചോദിച്ചുകൊള്ളാം'; കടുപ്പിച്ച് ദീപിക പദുകോൺ

Published : Jan 06, 2020, 03:43 PM ISTUpdated : Jan 06, 2020, 03:56 PM IST
'അമ്മയാകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം വന്ന് ചോദിച്ചുകൊള്ളാം'; കടുപ്പിച്ച് ദീപിക പദുകോൺ

Synopsis

തന്നെക്കാണാന്‍ ഗര്‍ഭിണിയെപ്പോലെയുണ്ടോ? കുടുംബത്തെക്കുറിച്ച്  ആലോചിക്കുമ്പോള്‍ നിങ്ങളോട് ആദ്യം വന്ന് ചോദിച്ചുകൊള്ളാം എന്നും ദീപിക പ്രതികരിച്ചു. 

മുംബൈ: വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ നടി ദീപിക പദുകോൺ ​ഗർഭിണിയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ​ഗർഭിണിയാണെന്ന തരത്തിലുള്ള വ്യാജ വാർത്തകൾക്കെതിരെ ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം പങ്കെടുത്ത പരിപാടിക്കിടെ ​'ഗർഭിയാണെന്ന വാർത്ത കേട്ടിരുന്നു, ശരിയാണോ' എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കടുത്തഭാഷയിലായിരുന്നു താരം മറുപടി നൽകിയത്.

തന്നെക്കാണാന്‍ ഗര്‍ഭിണിയെപ്പോലെയുണ്ടോ? കുടുംബത്തെക്കുറിച്ച്  ആലോചിക്കുമ്പോള്‍ നിങ്ങളോട് ആദ്യം വന്ന് ചോദിച്ചുകൊള്ളാം എന്നും ദീപിക പ്രതികരിച്ചു. എന്നിട്ട് നിങ്ങളുടെ സമ്മതം ലഭിച്ചശേഷം പ്ലാന്‍ ചെയ്യാം. ഇനി ഞാന്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ നിങ്ങള്‍ക്കത് ഒന്‍പതു മാസത്തിനുള്ളില്‍ അറിയുകയും ചെയ്യാം, താരം കൂട്ടിച്ചേർത്തു.

സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസില്‍ അതിഥിയായെത്തുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് സംസാരം വേണ്ടെന്ന് പറഞ്ഞ് ദീപിക ഒഴിഞ്ഞുമാറുകയായിരുന്നു. സല്‍മാനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ദീപിക നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ആരാധികയാണ് താനെന്നും മികച്ച തിരക്കഥകളാണ് അദ്ദേഹത്തെപ്പോലൊരു നടനെ ആളുകള്‍ക്ക് പ്രിയങ്കരനാക്കുന്നതെന്നും ദീപിക അഭിപ്രായപ്പെട്ടു. 

ഈ മാസം പ്രദർശനത്തിനെത്തുന്ന ഛപാക്ക് എന്ന ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് ദീപിക ഇപ്പോൾ. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ചിത്രം മേഘ്ന ​ഗുൽസാർ ആണ് സംവിധാനം ചെയ്യുന്നത്.  
    

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ