
മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന 'ഛപാകി'ല്‍ ഗംഭീര മേക്ക് ഓവറുമായി ദീപിക പദുക്കോണ്‍. താരത്തിന്‍റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മേഘ്ന ഗുല്‍സാറാണ്.
ദീപിക പങ്കുവച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. 2020 ജനുവരിയില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുമെന്ന് ദീപിക തന്നെയാണ് വെളിപ്പെടുത്തിയത്.
തികച്ചും വ്യത്യസ്തയായ ദീപികയെ ആരാധകര്‍ക്ക് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് സംവിധായിക പറഞ്ഞു. പുതിയ ദീപികയെയാകും നിങ്ങള്‍ കാണാന്‍ പോകുന്നത്. ലക്ഷ്മി അഗര്‍വാളും ദീപികയും തമ്മില്‍ ആരും ശ്രദ്ധിക്കാത്ത ചില സാദൃശ്യങ്ങളുണ്ട്. ദീപികയെ തെരഞ്ഞെടുത്തതില്‍ ലക്ഷ്മിയും തൃപ്തയാണ്- മേഘ്ന ഗുല്‍സാര്‍ പറഞ്ഞു.
ദീപിക എന്‍റെ വേഷം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ദീപികയെ വിലയിരുത്താന്‍ എനിക്ക് അവകാശമില്ല. എനിക്ക് സാധിക്കാത്ത ഒരു കാര്യമാണ് അവര്‍ ചെയ്യുന്നത്. അനേകം മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അവരുടെ കഴിവില്‍ വിശ്വാസമുണ്ട്- ലക്ഷ്മി അഗര്‍വാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ