'സ്‍നേഹം, സൗഹൃദം, ഓര്‍മകള്‍', ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക പദുക്കോണ്‍

Web Desk   | Asianet News
Published : Aug 14, 2021, 10:40 AM IST
'സ്‍നേഹം, സൗഹൃദം, ഓര്‍മകള്‍',  ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക പദുക്കോണ്‍

Synopsis

പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക പദുക്കോണ്‍.

ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ശകുൻ ബത്രയുടെ സംവിധാനത്തിലുള്ള ചിത്രമാണ് പൂര്‍ത്തിയായത്. സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫോട്ടോ ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മറ്റ് ചിത്രങ്ങളും ദീപിക പദുക്കോണ്‍ പങ്കുവെച്ചിരിക്കുകയാണ്.

സ്‍നേഹം, സൗഹൃദം, ഓര്‍മകള്‍  ഒരു ജീവിതകാലത്തേയ്‍ക്ക് വേണ്ടിയുള്ളത് എന്നാണ് ദീപിക പദുക്കോണ്‍ എഴുതിയിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും ദീപിക പദുക്കോണ്‍ പങ്കുവെച്ചിരിക്കുന്നു. ഒട്ടേറെ പേരാണ് ദീപികയ്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.  സിനിമയുടെ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

സിനിമയുടെ പ്രമേയത്തെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അനന്യ പാണ്ഡേ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ദീപിക പദുക്കോണിന് ഒപ്പമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ