ബിഗ് ബോസ് ഹൗസിൽ നടന്ന എവിക്ഷന് ശേഷം, പുറത്തായ എട്ടുപേരിൽ ആരെയാണ് കൂടുതൽ മിസ് ചെയ്യുന്നതെന്നും ചെയ്യാത്തതെന്നും വ്യക്തമാക്കാൻ ബാക്കിയുള്ള മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഒരു പുതിയ ടാസ്ക് നൽകി. സീക്രട്ട് റൂമിലിരുന്ന് അഞ്ജലിയും മൃദുലയും എല്ലാവരുടെയും പ്രതികരണങ്ങൾ നേരിട്ട് കാണുകയും വിലയിരുത്തുകയും ചെയ്തു.
ബിഗ് ബോസ് ഹൗസിൽ നടന്ന മാസ് എവിക്ഷന് ശേഷം ഹൗസിൽ ബാക്കിയുള്ളവർക്ക് നൽകിയ ഒരു ടാസ്കിനെപ്പറ്റിയാണ് പറയാനുള്ളത്. അതായത് ഹൗസിൽ നിന്ന് അവസാനമായിപ്പോയ എട്ടുപേരിൽ നിന്ന് ആരെയാണ് ഏറ്റവുമധികം മിസ് ചെയ്യുക, ആരെയാണ് മിസ് ചെയ്യാതിരിക്കുക എന്ന് ഓരോരുത്തരും വന്ന് പറയുക എന്നതായിരുന്നു ടാസ്ക്. ഈ ടാസ്ക് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകണമെന്ന് സീക്രട്ട് റൂമിലിരുന്ന അഞ്ജലിയും , മൃദുലയും ആഗ്രഹിച്ചതാണ്. ആരൊക്കെ തങ്ങളെ മിസ് ചെയ്യുന്നു, ഇല്ല എന്നെല്ലാം ഇരുവർക്കും അറിയാനായി താൽപ്പര്യം ഉണ്ടായിരുന്നു.
ടാസ്ക് തുടങ്ങിയപ്പോൾ എൽദോയാണ് തുടക്കത്തിൽ പ്രതികരണവുമായി എത്തിയത്. തനിയ്ക്ക് ഏറ്റവുമധിക മിസ് ചെയ്യുന്നത് അറയ്ക്കലിനെയാണ് എന്ന് പറഞ്ഞപ്പോൾ മൃദുലയെ ആണ് ഒട്ടും മിസ് ചെയ്യാത്തത്തെന്നും എൽദോ കൂട്ടിച്ചേർത്തു. അടുത്തതായി എത്തിയ താഷി മൃദുലയെ ആണ് മിസ് ചെയ്യുക എന്നും അഞ്ജലിയെ ഒട്ടും മിസ് ചെയ്യില്ല എന്നും പ്രതികരിച്ചു. അടുത്തതായി എത്തിയ ഗൗതം അറയ്ക്കലിനെ മിസ് ചെയ്യുമെന്നും മൃദുലയെ മിസ് ചെയ്യില്ലെന്നും പറഞ്ഞപ്പോൾ നേഹ ലോലീറ്റയെ മിസ് ചെയ്യുമെന്നും അഞ്ജലിയെ മിസ് ചെയ്യില്ല എന്നുമാണ് പറഞ്ഞത്. അതിനുശേഷം എത്തിയത് ഐശ്വര്യ ആയിരുന്നു.അഞ്ജലിയെ മിസ് ചെയ്യുമെന്നും ലോലീറ്റയെ മിസ് ചെയ്യില്ല എന്നും ഐശ്വര്യ പറയുകയുണ്ടായി.
ശേഷമെത്തിയ വിക്കി സുമേഷിനെ മിസ് ചെയ്യുമെന്നും ഗായത്രിയെ മിസ് ചെയ്യില്ലെന്നും പ്രതികരിച്ചു. പിന്നീടെത്തിയ കൊമ്പൻ ജസീലയെ ആണ് മിസ് ചെയ്യുക എന്ന് പറയുകയും ഗായത്രിയെ വല്ലാണ്ട് മിസ് ചെയ്യില്ലെന്ന് പറയുകയുമുണ്ടായി. അടുത്തതായി എത്തിയ ആസിഫ് താൻ ലോലീറ്റയെ മിസ് ചെയ്യുമെന്നും അഞ്ജലിയെ മിസ് ചെയ്യില്ലെന്നും പ്രതികരിച്ചു.രാഹുലാവട്ടെ ജസീലയെ മിസ് ചെയ്യുമെന്നും രാകേഷിനെ മിസ് ചെയ്യില്ലെന്നും പ്രതികരിച്ചപ്പോൾ ഷിജിൻ സുമേഷിനെ മിസ് ചെയ്യുമെന്നും അഞ്ജലിയെ മിസ് ചെയ്യില്ലെന്നുമാണ് പറഞ്ഞത്.അവസാനമെത്തിയ നോബി മൃദുലയെ മിസ് ചെയ്യുമെന്നും ഗായത്രിയെ മിസ് ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു.
എന്തായാലും സീക്രട്ട് റൂമിൽ എല്ലാവരുടെയും പ്രതികരണങ്ങളൊക്കെ കേട്ടിരിപ്പുണ്ട് അഞ്ജലിയും മൃദുലയും. തന്നെ മിസ് ചെയ്യുമെന്ന് പറഞ്ഞ ആളുകളുടെ പേരുകളൊക്കെ മൃദുല നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. സീക്രട്ട് റൂമിൽ നിന്ന് ഹൗസിലെത്തുമ്പോൾ അതെല്ലാം കുറിച്ചുവെച്ചുള്ള കളികളാവും ഒരുപക്ഷെ ഇനി ഇരുവരും എടുക്കുക. എന്തായാലും ഹൗസിൽ ഇനിയൊരു ട്വിസ്റ്റ് കൊണ്ടുവരണമെങ്കിൽ ഇവർ രണ്ടുപേരും ഒന്നുകിൽ ഹൗസിനകത്തെത്തണം. അല്ലെങ്കിൽ വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറണം. ഈ ലവ് ട്രാക്കും, ഒറ്റപ്പെടൽ ട്രാക്കും, ബുള്ളിയിങ് ഗാങ്ങിന്റെ ലോ ലെവൽ തമാശകളും കണ്ടുമടുത്ത പ്രേക്ഷകർ ഇനിയൊരു ട്വിസ്റ്റിനായി കാത്തിരിക്കുകയാണ്.



