
ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഓം’ റിലീസിന് മുന്നോടിയായി വലിയ ചർച്ചയാകുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്ത് എത്തിയിരിക്കുകയാണ് ഓം. റിപ്പോർട്ടുകൾ പ്രകാരം 37.7 ശതമാനം പ്രേക്ഷക താൽപര്യത്തോടെയാണ് ചിത്രം ഒന്നാമതെത്തിയത്.
രാജ് കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ നവംബർ 20നു ആഗോള പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വൻ ചാർട്ടിങ് വഴി തീയേറ്ററുകളിൽ എത്തിക്കുന്നത്. വനമേഖലയുടെ പശ്ചാത്തലത്തിൽ അധികാരവും സംഘർഷവും കുറ്റകൃത്യങ്ങളും പ്രതികാരവും ചേർന്ന തീവ്രമായ ആക്ഷൻ ഡ്രാമയായിരിക്കും ചിത്രം നൽകുകയെന്ന സൂചനയാണ് പ്രോമോ ദൃശ്യങ്ങൾ നൽകുന്നത്.
കരിയറിലെ മികച്ച പ്രകടവുമായാണ് ധനുഷ് ഓമിൽ എത്തുന്നത്. ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഓം ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് സായ് പല്ലവിയുടെ കഥാപാത്രം. നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയായാണ് സായ് പല്ലവിയെ അവതരിപ്പിച്ചിരിക്കുന്നത്. സായി പല്ലവിയെ കൂടാതെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രീലീലയും എത്തുന്നു. റോജ എന്നാണ് ശ്രീലീല അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർക്കൊപ്പം നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, തമിഴ് സിനിമാപ്രേമികൾക്ക് ഒരുപോലെ താൽപര്യമുണർത്തുന്ന താരനിരയാണ് ചിത്രത്തിന്റേത്. 'അമരൻ' എന്ന വിജയചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് കുമാർ പെരിയസാമിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. സായ് അഭ്യങ്കർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എഴിൽ അരശുവാണ് ഛായാഗ്രഹണം. ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക് ബെൻ, കെച്ച ഖംഫാക്ഡീ എന്നിവരാണ് ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്.
പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്, സംഗീതം - സായ് അഭയങ്കർ, എഡിറ്റിംഗ് - ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത്, കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ, വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, ഡിജിറ്റൽ പി ആർ-അഖിൽ വിഷ്ണു വി എസ്, പി. ആർ. ഒ- അക്ഷയ് പ്രകാശ്, സ്റ്റിൽസ് - വി സിട്രറസ്, മേക്കപ്പ് - ബി രാജ, കോസ്റ്റുമെർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ