
കന്നടയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' എന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസർ റിലീസായി. ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ചിൽ മുതിർന്ന നടനും രാജ്യസഭാ എംപിയുമായ ജഗ്ഗേഷ് പങ്കെടുത്തു. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് നിർമ്മിക്കുന്നത്. കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന സംഗീത ബാർ ആൻഡ് റെസ്റ്റോറന്റ് എന്ന ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ ആണ്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിൽ എത്തുന്ന ചിത്രത്തിൻ്റെ ടീസറിൽ ലവ് ജിഹാദ്, മതപരിവർത്തനങ്ങൾ, ക്ഷേത്ര ആക്രമണങ്ങൾ, മതാന്തര സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ എടുത്ത് കാണിക്കുന്നു.
രണ്ട് കാലഘട്ടങ്ങളിലായി വ്യാപിച്ചുക്കിടക്കുന്ന ചിത്രത്തിന്റെ ആദ്യ പകുതി ഒരു ബാറിൽ ആരംഭിച്ച് പൂർണ്ണമായും ആ പശ്ചാത്തലത്തിനുള്ളിൽ വികസിക്കുന്നു, പക്ഷേ രണ്ടാം പകുതി പൂർണ്ണമായും ഒരു ആത്മീയ സങ്കേതത്തിലേക്ക് മാറുന്നു. "ഈ സിനിമയ്ക്ക് രണ്ട് വ്യത്യസ്ത പേരുകൾ ഉണ്ട്: ആദ്യ പകുതി 'സംഗീത ബാർ & റെസ്റ്റോറന്റ്', രണ്ടാം പകുതി 'ദേവര താന'. പക്ഷേ സെൻസർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തിയേറ്റർ റിലീസിന് ഒരൊറ്റ രജിസ്റ്റർ ചെയ്ത പേര് നിർബന്ധമാക്കുന്നതിനാൽ, ഞങ്ങൾ അത് 'സംഗീത ബാർ ആൻഡ് റെസ്റ്റോറൻ്റ്' എന്നതിലേക്ക് . കൊണ്ടുവരുന്നു", സംവിധായകൻ വെളിപ്പെടുത്തി.
ചിത്രത്തിൽ കോമൾ കുമാർ, മേഘ്‌ന രാജ്, അനുഷ റായി എന്നിവർ രണ്ട് വ്യത്യസ്ത വേഷങ്ങളിലായാണ് പ്രത്യക്ഷപ്പെടുന്നത്.സംവിധായകൻ സന്ദേശ് ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ, രാധാകൃഷ്ണ, മഹാബൽഷെട്ടി, സിരി പ്രഭാകർ, എം കെ മഠ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ: പി.ശിവപ്രസാദ് (മലയാളം), ഡിജിറ്റൽ മാർക്കറ്റിംങ്: യു.വി ഡിജിറ്റൽ പ്രമോഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ