ഒരു തെലുങ്ക് പടത്തിന് അടുത്തകാലത്തൊന്നും ഇത്തരം ഒരു ലാഭം കിട്ടിയിട്ടില്ല; ധനുഷ് പടത്തിന് നേട്ടം!

Published : May 19, 2025, 02:25 PM IST
ഒരു തെലുങ്ക് പടത്തിന് അടുത്തകാലത്തൊന്നും ഇത്തരം ഒരു ലാഭം കിട്ടിയിട്ടില്ല; ധനുഷ് പടത്തിന് നേട്ടം!

Synopsis

തമിഴ് സൂപ്പർതാരം ധനുഷിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രം കുബേരയുടെ ഒടിടി റൈറ്റ്സ് 50 കോടി രൂപയ്ക്ക് വിറ്റു. ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂൺ 20ന് തിയറ്ററുകളിൽ എത്തും.

ചെന്നൈ: തമിഴ് സൂപ്പര്‍താരം ധനുഷിന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രം കുബേരയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം താരനിബിഢമാണെങ്കിലും ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഒരു പ്രമുഖ ഒടിടി സേവന ദാതാവ് 50 കോടി രൂപയ്ക്ക് ചിത്രം റിലീസിന് മുന്‍പ് വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇത് സമീപകാലത്ത് ടോളിവുഡിലെ ഏറ്റവും തുക ലഭിച്ച ഡിജിറ്റൽ അവകാശ വിൽപ്പനയാണ് എന്നാണ് റിപ്പോര്‍ട്ട്. 

ഡെക്കാൻ ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നിർമ്മാതാക്കൾക്ക് ഒടിടി അവകാശങ്ങളിൽ നിന്ന് 50 കോടി രൂപ മുൻകൂർ നല്‍കി. എന്നാല്‍ ഇത് ഏത് ഒടിടിയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.  

ധനുഷ്, നാഗാർജുന, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ താരനിരയാണ് ഇത്തരം ഒരു കച്ചവടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്.  പാൻ ഇന്ത്യ ചിത്രമായി ഒരുക്കുന്ന കുബേര മുംബൈ പാശ്ചത്തലമാക്കിയുള്ള ഒരു കഥയാണ്. ചിത്രം ജൂൺ 20ന് തിയറ്ററുകളിൽ എത്തും.  

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.

മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പിന്നലെ നാഗാര്‍ജ്ജുനയുടെയും രശ്മികയുടെയും ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. ചിത്രം പണം അടിസ്ഥാനമാക്കിയ ഒരു ത്രില്ലറാണ് എന്നാണ് വിവരം. ഒരു പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയുടെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. അതേ സമയം ബോളിവു‍ഡ് താരം ജിം സര്‍ഭ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് ടീസര്‍ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു