ധനുഷിന്റെ നായികയായി മലയാളത്തിന്റെ പ്രിയ താരം മമിത, കര ഇനി ഒടിടിയില്‍, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Published : May 26, 2026, 02:25 PM IST
Dhanush

Synopsis

ധനുഷിന്റെ കര ഇനി ഒടിടിയില്‍.

ധനുഷ് നായകനായി വന്ന തമിഴ് ചിത്രമാണ് കര. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. സമ്മിശ്ര പ്രതികരണമാണ് കരയ്‍ക്ക് ലഭിച്ചത്. ഇപ്പോഴിതാ കര ഒടിടിയിലേക്കും എത്തുകയാണ്.

നെറ്റ്ഫ്ളിക്സിലൂടെയാണ് കര ഒടിടിയില്‍ എത്തുക. മെയ് 28 മുതലാണ് കരയുടെ ഒടിടി സ്‍ട്രീമിംഗ് നടക്കുക. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തിയത്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വിജയ് നായകനാകുന്ന ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്‌യുടെ മകളുടെ വേഷമാണ് ജനനായകനിൽ മമിത അവതരിപ്പിക്കുന്നത്. കൂടാതെ സൂര്യ 46 ൽ സൂര്യയുടെ നായികയായും മമിത എത്തുന്നുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിലും മമിതയാണ് നായികയായി എത്തിയിരുന്നു.

വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിർമ്മിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീത സമവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ നിർവഹിക്കുന്നു. മലയാളത്തിൽ നിന്നും സുരാരജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇഡ്‍ലി കടൈ ആണ് ധനുഷിന്റേതായി ഇതിനു മുമ്പ് ധനുഷ് നായകനായി എത്തിയ ചിത്രം. ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ഇഡ്‍ലി കടൈ. നിത്യ മേനന്‍ ആയിരുന്നു ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിച്ച ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായിരുന്നു ഇഡ്‍ലി കടൈ. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിവാദത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കാണ്മാനില്ല! സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി മാധവ് സുരേഷ്
'സഹദേവന്‍ മാറിനില്‍ക്കുന്ന പ്രകടനം', 'ദൃശ്യം 3 ല്‍ ഞാനില്ല'; കലാഭവന്‍ ഷാജോണിന്‍റെ പഴയ വീഡിയോ വൈറല്‍