'ആദിത്യ ധർ ബിജെപി പ്രചാരകൻ, ഇത്തവണ പ്രൊപ്പഗണ്ട കൂടുതൽ പ്രകടമാക്കി..'; ധുരന്ദർ 2 വിനെതിരെ ധ്രുവ് റാഠി

Published : Mar 21, 2026, 08:12 AM IST
Dhruv Rathee against Dhurandhar 2

Synopsis

Dhruv Rathee says Dhurandhar 2 is not even well-made ‘propaganda’: ‘I called Aditya Dhar a BJP propagandist, now everyone will see it’. ചിത്രം പ്രകടമായ പ്രൊപ്പഗണ്ടയാണെന്ന് യൂട്യൂബർ ധ്രുവ് റാഠി വിമർശിച്ചു.

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ദർ 2 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്ന കാഴ്ചയാണ് ബോക്സ് ഓഫീസിൽ കാണുന്നത്. ഇപ്പോഴിതാ ചിത്രത്തെ വിമർശിച്ചുകൊണ്ട് ധ്രുവ് റാഠി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആദ്യ ഭാഗത്തിൽ പ്രൊപ്പഗണ്ട സൂക്ഷ്മമായിരുന്നെന്നും എന്നാൽ രണ്ടാം. ഭാഗത്തിൽ അങ്ങനെയല്ലെന്നും ധ്രുവ് റാഠി പറയുന്നു. ആത്മവിശ്വാസകൂടുതൽ കാരണം സംവിധായകൻ എല്ലാം പ്രകടമാക്കിയിട്ടുണ്ടെന്നായിരുന്നു ധ്രുവ് റാഠിയുടെ പ്രതികരണം.

"ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകന്‍ എന്നാണ് മൂന്ന് മാസം മുന്‍പ് ഞാന്‍ വിളിച്ചത്. ഇപ്പോള്‍ എല്ലാവരും അത് മനസിലാക്കി കാണും. ആദ്യ ഭാഗത്തില്‍ പ്രൊപ്പഗാണ്ട അതിസൂക്ഷ്മം ആയിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതല്‍ കാരണം അദ്ദേഹം എല്ലാം കൂടുതൽ പ്രകടമാക്കിയിട്ടുണ്ട്. വെല്‍ മേഡ് പ്രൊപ്പഗാണ്ട കൂടുതല്‍ അപകടകരമാണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇത്തവണ അത് വെല്‍ മേഡ് പോലും അല്ല." ധ്രുവ് റാഠി എക്‌സിൽ കുറിച്ചു.

ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഈ ആദിത്യ ധർ ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം 'ഷെയ്ൻ 27’; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!
പുതിയ ചിത്രവുമായി 'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ ജോസ്; നായകനായി ജയസൂര്യ