തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍; വിനയ് ജോസ് ചിത്രം ആരംഭിച്ചു

Published : Aug 17, 2023, 07:39 PM IST
തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍; വിനയ് ജോസ് ചിത്രം ആരംഭിച്ചു

Synopsis

അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആന്‍റണി തുടങ്ങിയവരും അഭിനയിക്കുന്നു

ധ്യാൻ ശ്രീനിവാസൻ, വസിഷ്ഠ് ഉമേഷ്, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി, ജാഫർ ഇടുക്കി, കെൻഡി സിർദോ, പ്രശാന്ത് അലക്സാണ്ടർ, അനീഷ് ഗോപാൽ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

നെക്സ്റ്റൽ സ്റ്റുഡിയോസ്, ക്രിയ ഫിലിം കോർപ് എന്നിവയുടെ സഹകരണത്തോടെ ഗുഡ് ആംഗിൾ ഫിലിംസിന്റെ ബാനറിൽ സന്ദീപ് നാരായൺ, പ്രേം ഏബ്രഹാം, പയസ് തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ എഴുതുന്നു. റോജോ തോമസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനിൽ ബാബു, ജോബീഷ് ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽകോട്ട, എഡിറ്റർ കണ്ണൻ മോഹൻ, കല അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് വിപിൻ ഓമനശ്ശേരി, സജിത്ത് വിതുര (ധ്യാൻ ശ്രീനിവാസൻ), വസ്ത്രാലങ്കാരം അശ്വതി ഗിരീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ചന്ദ്രൻ, മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ അമൽ ബോണി, ആക്ഷൻ മാഫിയ ശശി, സ്റ്റിൽസ് അനിജ ജലൻ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ ജനസമുദ്രം; 'ഗദര്‍ 2' ആറ് ദിവസം കൊണ്ട് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ