രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവക്കുട്ടി ചിത്രം തുടങ്ങി

Published : Aug 17, 2023, 07:22 PM IST
രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവക്കുട്ടി ചിത്രം തുടങ്ങി

Synopsis

കിസ്‌മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. സപ്ത തരംഗ ക്രിയേഷൻസ്, വിക്രമാദിത്യ ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അവരുടെ നാലാമത്തെ സംരംഭമാണ്. ആനക്കള്ളന്‍, പഞ്ചവർണ്ണ തത്ത, ആനന്ദം പരമാനന്ദം എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ഹക്കിം ഷാജഹാൻ, പ്രിയംവദ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ പൂജ ചിങ്ങം ഒന്നായ ഇന്ന് എറണാകുളം പുത്തൻകുരിശിലുള്ള പെറ്റ് റോസ് ഇവന്റ് സെന്ററിൽ വച്ച് നടന്നു.

കിസ്‌മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പ്രേക്ഷകർ എന്നും നെഞ്ചിലേറ്റുന്ന ഒന്നു മുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മേലേപ്പറമ്പില്‍ ആൺവീട്, വധു ഡോക്ടറാണ്, മഴവിൽകാവടി, പിൻഗാമി  തുടങ്ങിയ സുപ്പർ ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതിയ രഘുനാഥ് പലേരി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം രചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. രഘുനാഥ് പലേരി തിരക്കഥ എഴുതുന്ന 33-ാമത്തെ സിനിമ കൂടിയാണ് ഇത്.

ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയ ഹിഷാം അബ്‌ദുൾ വഹാബ് ആണ് ഈ ചിത്രത്തിന് വേണ്ടി പാട്ടുകൾ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എൽദോസ് നിരപ്പേൽ ആണ്, എഡിറ്റിംഗ് മനോജ്, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം എം എസ് ബാബുരാജ്, ആർട്ട് അരുൺ ജോസ്, കോസ്റ്റ്യൂം ഡിസൈന്‍ നിസാർ റഹ്‍മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി സി, എ കെ രജിലേഷ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, കൊറിയോഗ്രഫി അബാദ് റാം മോഹൻ, സ്റ്റിൽ ഷാജി നന്ദൻ, സ്റ്റണ്ട് കെവിൻ കുമാർ, മാർക്കറ്റിംഗ് ഒബ്‌സ്ക്യൂറ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകള്‍ ജനസമുദ്രം; 'ഗദര്‍ 2' ആറ് ദിവസം കൊണ്ട് നേടിയത്

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്