
ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസായത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമമാക്സിലൂടെ ഒടിടിയിലേക്ക് ഏപ്രില്‍ നാലിന് എത്തുകയാണ് ധ്യാൻ ശ്രീനിവാസന്റെ ജയിലര്‍.
അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. ഗോൾഡൻ വില്ലേജിvdJz ബാനറിൽ എൻ കെ മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സക്കീർ മഠത്തിൽ ആണ്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നില്ല. ഒടിടിയില്‍ ട്വിസ്റ്റുണ്ടാകുമോയെന്നറിയാനാണ് ഇനി കാത്തിരിപ്പ്.
1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവർ വേഷമിടുന്നു. പളനിയിൽ പടുകൂറ്റന്‍ സെറ്റ് ഇട്ടാണ് വൻ ബജറ്റിൽ ഈ ചിത്രം പൂർത്തീകരിച്ചത്.
ഛായാഗ്രഹണം മഹാദേവൻ തമ്പി, എഡിറ്റിംഗ് ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി കുമാർ ശാന്തി, ആക്ഷൻ പ്രഭു, സ്റ്റിൽസ് ജാഫർ എം, പിആർഒ മഞ്ജു ഗോപിനാഥ്.
Read More: 'ഒരു വലിയ സർപ്രൈസ് വരുന്നു'; വെളിപ്പെടുത്തി സൽമാനും മേഘയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ