ഇനി ധ്യാൻ ശ്രീനിവാസന്റെ കാഞ്ചിമാല, ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Published : Oct 28, 2025, 03:44 PM IST
Dhyan Sreenivasan

Synopsis

ഇന്ദ്രൻസും പ്രധാന വേഷത്തില്‍ എത്തുന്നു.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം "കാഞ്ചിമാല"യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരത്ത് വച്ച് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമ്മിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കാഞ്ചിമാല". മന്ത്രി കെ. എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. മുൻ സ്‍പീക്കർ വിജയകുമാർ മുൻമന്ത്രി സുരേന്ദ്രൻ പിള്ള,കല്ലിയൂർ ശശി,ഇന്ദ്രൻസ്, സുധീർ കരമന, നെൽസൺ, കൊടശനാട് കനകം, സംവിധായകരായ ജി.എസ് വിജയൻ, ടി.സുരേഷ് ബാബു, കലാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡയറക്ടർ തുളസിദാസ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ എ.വി അനൂപ് ക്ലാപ്പടിച്ചു.

"കാഞ്ചിമാല"യിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തവർഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ മറ്റു താര നിർണയങ്ങൾ നടന്നുവരുന്നു.

ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ് "കാഞ്ചിമാല". ഹിംസയും അക്രമ ദൃശ്യങ്ങളും നിറയുന്ന വർത്തമാനകാലത്തെ നടപ്പു രീതികളിൽ നിന്ന് ഈ സിനിമ വേറിട്ട് നിൽക്കും .നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ വിസ്‍മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത, പ്രണയം ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ.

സനു ഭാസ്കറിന്റെതാണ് കഥ. ക്യാമറ പ്രദീപ് നായർ. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്.സംഗീതം ഒരുക്കുന്നത് ബിജിപാൽ,രമേശ് നാരായൺ. വരികൾ റഫീഖ് അഹമ്മദ്. കൊ -ഡയറക്ടർ ഷിബു ഗംഗാധരൻ. ആർട്ട് രാജീവ് കോവിലകം.പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്. കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹാരിസൺ. റീ റെക്കോർഡിംഗ് റോണി റാഫേൽ. മേക്കപ്പ് പട്ടണം ഷാ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജേഷ്. ഡിസൈൻസ് പ്രമേഷ് പ്രഭാകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്