ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്ത 'ആശാന്‘ മികച്ച പ്രിവ്യൂ റിവ്യുകള്‍. ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദാൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍.
മലയാളത്തിന്റെ പ്രിയ നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ അദ്ദേഹത്തിന്റെ പുതിയ പടമാണ് ആശാൻ. ഏതാനും ദിവസം മുൻപ് മമ്മൂട്ടി പങ്കെടുത്ത ചിത്രത്തിന്റെ പ്രമോഷൻ ഈവന്റ് ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരമാണ് ലഭിച്ചിരിക്കുന്നത്. ഫീൽഡ് ഗുഡ് മൂവിയാണിതെന്നും ഇന്ദ്രൻസിന്റെ അഭിനയം മനോഹരമായിരുന്നുവെന്നും പ്രവ്യൂ ഷോ കണ്ടവർ പറയുന്നു.
സിനിമയിൽ എത്തിപ്പെടാനായി പാടുപെടുന്നവരുടെ കഥയാണ് ആശാൻ പറയുന്നതെന്നാണ് ട്രെയിലർ നൽകിയ സൂചന. 'എല്ലാവരുടേയും ജീവിതത്തിലൂടെ കടന്നു പോകുന്നൊരു സിനിമയാണ് ആശാൻ. ഒരു രക്ഷയും ഇല്ലാത്ത അഭിനയമാണ് ഇന്ദ്രൻസ് ചേട്ടന്റേത്. ജോമോനും മികച്ച പ്രകടനമായിരുന്നു. ഓരോ സിനിമക്കാരനും കണ്ടിരിക്കേണ്ട പഠമാണിത്', എന്നാണ് ഒരു പ്രേക്ഷകന്റെ റിവ്യു. 'ഭയങ്കര ഇമോഷണലും ടച്ചിങ്ങുമായിട്ടുള്ള പടമാണ് ആശാൻ. പ്രേക്ഷകന് വല്ലാത്തൊരു ഫീൽ കിട്ടുന്ന പടമാണ്. സിനിമയിലൂടെ ട്രാവൽ ചെയ്ത പോലെ തോന്നി', എന്നാണ് മറ്റൊരാളുടെ പ്രതികരണം.
‘ഇതുവരെ കണ്ടിട്ടില്ലാത്തൊരു കഥാപാത്രമായാണ് ഇന്ദ്രന്‍സേട്ടന്‍ എത്തിയത്. എന്‍ജോയ് ചെയ്ത് പടം കാണാനാകും. ഫസ്റ്റ് ഹാഫ് കോമഡിയാണ്. സെക്കന്‍റ് ഹാഫ് ആകുമ്പോള്‍ കഥ വേറൊരു തലത്തിലെത്തും’, എന്നാണ് ഇന്‍ഫ്ലുവന്‍സര്‍ അര്‍ജ്യൂ പറഞ്ഞത്. ‘എന്‍ജോയ് ചെയ്ത സിനിമയാണ്. വിഷമിക്കേണ്ട സമയങ്ങളുണ്ടായി. സന്തോഷിക്കേണ്ട സമയങ്ങളും ഉണ്ടായി. ഇമോഷണലി ടച്ചാകുന്ന സിനിമയാണ്’, എന്നായിരുന്നു എസ്തര്‍ അനിലിന്‍റെ വാക്കുകള്‍.

"ഇന്ദ്രൻസ് ചേട്ടൻ ഏറെ വ്യത്യസ്തമായൊരു റോളാണ് ചെയ്തിരിക്കുന്നത്. നന്നായി അത് കൈകാര്യം ചെയ്തിട്ടുണ്ട്. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു മേക്കോവറാണ് അദ്ദേഹത്തിന്. ഭീകര പെർഫോമൻസ്", എന്നും പ്രേക്ഷകർ പറയുന്നു. അതേസമയം, ഷോ കണ്ട ശേഷം നിറ കണ്ണുകളോട് നിൽക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇമോഷണനായി ഒന്നും മിണ്ടാനാകാതെ അദ്ദേഹം നിൽക്കുന്നത് വീഡിയോയിൽ കാണാം. ഔസേപ്പച്ചന്‍ അടക്കമുള്ളവര്‍ ഇന്ദ്രന്‍സിന്‍റെ പ്രകടനത്തെ പ്രശംസിക്കുന്നുണ്ട്.

ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ആശാൻ. ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.



