ദിലീപ് നായകനാകുന്ന "ഭ.ഭ. ബ" റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് ഡിസംബർ 18 ന്

Published : Oct 28, 2025, 09:20 AM IST
Dileep

Synopsis

മോഹൻലാലും അതിഥി വേഷത്തില്‍ ഉണ്ട്.

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂർണ്ണമായും മാസ് കോമഡി ആക്ഷൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും വേഷമിടുന്നുണ്ട്. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

"വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും പോസ്റ്ററുകളും നേരത്തെ പുറത്ത് വന്ന ടീസറും സൂചിപ്പിക്കുന്നു. വമ്പൻ തീയേറ്റർ അനുഭവം ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയാണ് ഇവ നൽകുന്നത്. ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അതിഥി താരമായും വേഷമിട്ടിട്ടുണ്ട്.

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

ഛായാഗ്രഹണം - അരുൺ മോഹൻ, സംഗീതം - ഷാൻ റഹ്മാൻ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, വരികൾ - കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ