
ദിലീപ് നായകനായ ചിത്രം 'വോയിസ് ഓഫ് സത്യനാഥൻ' പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായതിനാല്‍ ചിരിവിരുന്നാകുമെന്ന പ്രതീക്ഷളോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ നിറവേറ്റുംവിധം ഉള്ളതാണെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ആദ്യ പകുതിയില്‍ രസകരമായ കോമഡികളുമായിട്ടാണ് ചിത്രം എന്ന് കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.
ദിലീപിന്റെ ബ്രില്യന്റ് കോമഡി ടൈമിംഗ് താരത്തിന്റെ തുടക്കകാലത്തെ ഓര്‍മിക്കുന്നുവെന്നാണ് അഭിപ്രായങ്ങള്‍. ജോജുവും സ്‍കോര്‍ ചെയ്‍തിരിക്കുകയാണ് ചിത്രത്തില്‍. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സാങ്കേതികരമായും മികച്ച ഒരു കുടുംബ ചിത്രമാണ് എന്നും അഭിപ്രായങ്ങള്‍ പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നു.
ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ്. സംവിധായകൻ റാഫിയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേർ, മകരന്ദ് ദേശ്‍പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് ('വിക്രം' ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്‍മിനു സിജോ,അംബിക മോഹൻ, എന്നിവരും വേഷമിടുന്നു.
ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീതം. എഡിറ്റർ നിര്‍വഹിച്ചത് ഷമീർ മുഹമ്മദ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസാണ് നിര്‍വഹിക്കുന്നത്. കലാസംവിധാനം എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട്, ഡിജിറ്റൽ മാർക്കറ്റിങ് മാറ്റിനി ലൈവ്, മാർക്കറ്റിങ് പ്ലാൻ ഒബ്‌സ്ക്യുറ, ഡിസൈൻ ടെൻ പോയിന്റ് എന്നിവരാണ് മറ്റു പ്രവർത്തകർ.
Read More: ബിഗ് ബോസ് താരത്തിന്റെ 'കാവാലയ്യാ', വീഡിയോയുമായി നാദിറയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക