25 കോടിയലധികം കളക്ഷൻ നേടി ബാലൻ മുന്നോട്ട്; ചിത്രത്തിലെ 'എങ്ങോട്ടാ..' വീഡിയോ ​ഗാനം എത്തി

Published : Jun 29, 2026, 10:11 PM IST
Balan

Synopsis

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ- ദി ബോയ്' മികച്ച വിജയം നേടി മുന്നേറുന്നു. ചിത്രത്തിലെ "എങ്ങോട്ടാ" എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനം, അതിജീവന യാത്രയുടെ സംഭവങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത 'ബാലൻ- ദി ബോയ്' ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചു കൊണ്ട് പ്രദർശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരിൽ നിന്നും കയ്യടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ബാലൻ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ "എങ്ങോട്ടാ" എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സുഷിൻ ശ്യാമുമാണ്. സുഷിൻ ശ്യാം തന്നെയാണ് ഗാനത്തിന് സംഗീതം പകർന്നതും.

സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട്ട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ അമ്മയും മകനും എങ്ങോട്ടെന്നില്ലാതെ നടത്തുന്ന യാത്രകളും, ആ യാത്രയിൽ അവർ നേരിടുന്ന സംഭവങ്ങളുമാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്ന ഈ ഗാനം മനോഹരമായ ദൃശ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങൾ ഒരുക്കിയത്.

നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ "താക്കോൽ" എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. സസ്പെൻസും ത്രില്ലും നിറഞ്ഞ ചിത്രം വൈകാരിക നിമിഷങ്ങൾ കൊണ്ടും, മിസ്റ്ററി കൊണ്ടും ഒരു ഗംഭീര തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിർണായക കഥാപാത്രമായി എത്തി കയ്യടി നേടി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചില പോരാട്ടങ്ങൾ യാഥാർത്ഥ്യമാണ്, പ്രതീക്ഷ ഉറപ്പായും ഉണ്ട്; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത മോഹൻദാസ്
പൃഥ്വിരാജ്- പാർവതി തിരുവോത്ത് കോമ്പോ; 'ഐ നോബഡി'യ്ക്ക് ഇനി പത്ത് നാൾ മാത്രം