നാടക താരം സോഫിയ തരകന്‍ സംവിധാനം ചെയ്യുന്ന ചിത്രം; 'ദിശാന്തരം' തുടങ്ങി

Published : Aug 18, 2026, 09:12 AM IST
dishantharam malayalam movie starts rolling sophia tharakan kpac

Synopsis

പ്രമുഖ നാടക താരം സോഫിയ തരകൻ കെ.പി.എ.സി ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ദിശാന്തരം' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ നാടക താരം സോഫിയ തരകൻ കെ.പി.എ.സി ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ദിശാന്തരം എന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷന്റെ ബാനറിൽ സോഫിയ തരകൻ തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഐപ്പള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്നു. തിരുവല്ല മാർത്തോമ്മ കോളേജിന്റെ മുൻ പ്രിൻസിപ്പലും കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ ചെയർമാനുമായ ഡോ. എബ്രഹാം കരിക്കം സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ തുടർ ചിത്രീകരണം കൊൽക്കത്ത, കൊല്ലം, കൊട്ടാരക്കര, തലശ്ശേരി, വെഞ്ഞാറമൂട് എന്നിവിടങ്ങളിലായി നടക്കും.

സോഫിയ തരകൻ കെ.പി.എ.സി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജ്കുമാർ കെ.പി.എ.സി, നീന കുറുപ്പ്, ജൂലി ബിനു, രാജീവ് റോഷൻ, ബീന ആന്റണി, നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി., ആരതി എസ്. നായർ, കൃഷ്ണപ്രിയ, ബിന്ദു ദീപക്, സതീഷ് കുമാർ, രാജി ഉമ്മൻ, പാർവ്വതി ബിജു, വഞ്ചിയൂർ പ്രവീൺ കുമാർ, ടോജോ ഉപ്പുതറ, ശോഭ കൃഷ്ണൻ, രാജി ആർ, ഗോകുൽ വിനോദ്, ശ്രീഹരി, ബോബൻ, മീനു ജിബിൻ, അനിഹ, ഷേത്ര ആർ.ബി, മാസ്റ്റർ ഗ്ലെൻ വർഗീസ് തരകൻ, സന, കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം അനിൽ ഗോപിനാഥ്, എഡിറ്റിംഗ് പ്രബുത്ത് ബി, ഗാനരചന സോഫിയ തരകൻ കെ.പി.എ.സി., ആരതി ജയകുമാർ, സുജാത കട്ടപ്പന, സംഗീതം - ഷാജി കൊട്ടാരക്കര, സോഫിയ തരകൻ കെ.പി.എ.സി., ആലാപനം - സിസിലി എബ്രഹാം, ശ്രുതി ബെന്നി, പ്രദീപ് പട്ടാഴി, നൃത്തം- നാട്യശ്രീ പ്രജില അനിൽ & രഞ്ജിത്, ക്രിയേറ്റീവ് ഡയറക്ടർ – ഹാരിസ് കെ. ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ - എലിയാസ് ജി തരകൻ, പ്രൊഡക്ഷൻ കൺട്രോളർ – നിഖിൽ കുണ്ടറ, ഫിനാൻസ് മാനേജർ – രാജി ഉമ്മൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സന്ദീപ് കുന്നംകുളം, പ്രൊഡക്ഷൻ മാനേജർ – ശ്രീഹരി കൊട്ടാരക്കര, ആർട്ട് ഡയറക്ടർ – പ്രിൻസ് തിരുവാർപ്പ്, മേക്കപ്പ് – സജീവ് കണ്ണപുരം, കോസ്റ്റ്യൂമർ – റോസിയ ആലപ്പുഴ, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീഹരി നാരായണൻ, അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ– സുജിത് മുരളി, യൂണിറ്റ് ഡ്രൈവർ – വിഷ്ണു ചെറുമൂട്, സിറ്റി ൽസ് – പ്രവീൺ ഏണിക്കര. വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്ന ചിത്രമാണ് ദിശാന്തരമെന്ന് അണിയറക്കാര്‍ പറയുന്നു. പിആര്‍ഒ അയ്മനം സാജൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് അടുത്ത ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍; 'അമാനുഷികം' ടീസര്‍
ബിഗ് ബോസ് ജേതാവും നടിയുമായ അനുമോൾ വിവാഹിതയായി