
മലയാളത്തിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമയാണ് അമൽ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്ലർ പാർട്ടി. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആസിഫ് അലി, കലാഭവൻ മാണി, റഹ്മാൻ, ഇന്ദ്രജിത്ത്, വിനായകൻ, പൃഥ്വിരാജ്,നിത്യ മേനോൻ, രമ്യ നമ്പീശൻ തുടങ്ങീ വമ്പൻ താരങ്ങളായിരുന്നു അണിനിരന്നത്. അടുത്തിടെ ചിത്രത്തിൻറെ രണ്ടാം ഭാഗം അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു.
മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ആരാധകർക്ക് അപ്രതീക്ഷിതമായാണ് ബാച്ച്ലർ പാർട്ടി 2 പ്രഖ്യാപനം എത്തിയത്. നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ബാച്ച്ലർ പാർട്ടി D’യൂസ് എന്നാണ് പേരിട്ടിരിക്കുന്നത്.
നസ്ലെന്റെ നായികയായി അഹാന കൃഷ്ണയുടെ സഹോദരി ഹൻസിക കൃഷ്ണ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എക്സ് അടക്കമുള്ള സമൂഹ മാധ്യങ്ങളിൽ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഹൻസിക കൃഷ്ണ. ഇപ്പോൾ അതിനെ കുറിച്ച് പറയാനായിട്ടില്ലെന്നും സമയവുമാവുമ്പോൾ പറയാമെന്നുമാണ് ഹൻസിക പറയുന്നത്. "നമുക്ക് നോക്കാം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. അതിനെക്കുറിച്ചൊന്നും പറയാനായിട്ടില്ല. എനിക്ക് ഉറപ്പില്ല, സമയമാവുമ്പോൾ പറയാം." ഹൻസിക പറയുന്നു.
അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. അപു പ്രഭാകർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റ് ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റോ സേവ്യർ ആണ് സംഗീതാ സംവിധാനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ