ശബ്ദത്തിന് ചില പ്രശ്നങ്ങളുണ്ടായിരുന്നു, അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല..; തുറന്നുപറഞ്ഞ് സുജാത

Published : Apr 07, 2026, 04:42 PM IST
Singer Sujatha Mohan

Synopsis

There were some problems with my voice, I haven't sung live on stage for five years; Sujatha openly admits. പ്രശസ്ത ഗായിക സുജാത, ശബ്ദത്തിനുണ്ടായ ചില പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 

മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് സുജാത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങീ വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങളാണ് സുജാത ഇതുവരെ പാടിയിട്ടുള്ളത്. മോഹൻലാൽ നായകനായെത്തിയ ഏയ് ഓട്ടോ എന്ന ചിത്രത്തിലെ 'എ.ഇ.ഐ.ഒ.യു' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സുജാത മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ക്ലാസ്സിക് ചിത്രങ്ങളിൽ പ്രതിഭാധനരായ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിക്കാൻ സുജാതയ്ക്ക് അവസരം ലഭിച്ചു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുജാത പിന്നണി ഗാനരംഗത്ത് നിന്നും ഇടവേളയെടുത്തിട്ടുണ്ട്. അഞ്ച് വർഷമായി സ്റ്റേജിൽ ലൈവ് പാടാനും സുജാത എത്താറില്ലായിരുന്നു. ഇപ്പോഴിതാ അതിന് പിന്നണിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുജാത. തന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ടാണ് താൻ സ്റ്റേജിൽ ലൈവ് പാടാത്തത് എന്നാണ് സുജാത പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന തമിഴ് അവാർഡ് ഷോയ്ക്കിടെയായിരുന്നു സുജാതയുടെ പ്രതിയകരണം.

"കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത്." സുജാത പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നയൻതാരയെ എനിക്ക് ഭയമായിരുന്നു, മാം എന്നല്ലാതെ ഞാൻ വിളിക്കുമായിരുന്നില്ല; ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനം: തുറന്നുപറഞ്ഞ് വിഘ്നേഷ് ശിവൻ
ആ സിനിമയ്ക്ക് വേണ്ടി തടി കുറച്ചു, എന്നിട്ടും അതിൽ നിന്നും ഒഴിവാക്കി; ഗർഭിണിയായിരുന്നപ്പോൾ സ്വർണ്ണക്കടയുടെ ഉദ്ഘാടനത്തിൽ നിന്നും മാറ്റി: ഐമ റോസി