
നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണെന്ന് വിഘ്നേഷ് ശിവൻ. തനിക്ക് കിട്ടിയ ഏറ്റവും വലിയ അഭിമാനമാണ് നയൻതാരയെന്നും, പ്രണയത്തിലാവുമ്പോൾ താനൊരു വിജയിച്ച സംവിധായകൻ പോലുമായിരുന്നില്ലെന്നും പറഞ്ഞ വിഘ്നേഷ് ശിവൻ അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയൻതാരയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയതെന്നും കൂട്ടിച്ചേർത്തു. തന്റെ പുതിയ സിനിമയായ ലവ് ഇൻഷുറൻസ് കമ്പനിയുടെ പ്രൊമോഷൻ അഭിമുഖത്തിനിടെയായിരുന്നു വിഘ്‌നേഷിന്റെ പ്രതികരണം.
"നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണ്. എനിക്കൊപ്പമുള്ള ഒരു ഫോട്ടോ നയൻ ആദ്യമായി വാട്സ്ആപ്പ് ഡിപിയാക്കി. നാനും റൗഡി താൻ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന സമയമായിരുന്നു. എനിക്ക് നയനെ ഭയമായിരുന്നു. മാം എന്നല്ലാതെ വിളിക്കുമായിരുന്നില്ല. റീ ടേക്ക് വേണം എന്ന് പറയാൻ പോലും എനിക്ക് മടിയായിരുന്നു. അത് നയൻ മനസിലാക്കി. ഒരു ദിവസം പരസ്യമായി പറഞ്ഞു. സംവിധായകനായ നിങ്ങൾ പറയുന്നത് എത്ര തവണ വേണമെങ്കിലും ചെയ്ത് തരാൻ താൻ തയ്യാറാണെന്ന്. മടിക്കേണ്ടതില്ലെന്നും പറഞ്ഞു. എല്ലാവരും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഷൂട്ടിങിന്റെ മൂന്നാം ദിവസമായിരുന്നു അത്." വിഘ്‌നേഷ് ശിവൻ പറയുന്നു.
"അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയൻസിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്. ഇത്ര നല്ല വ്യക്തിത്വമായിരുന്നുവോയെന്ന് തോന്നി. എല്ലാവരുടേയും മുന്നിൽ എല്ലാം തെളിയിക്കാനും അവർക്ക് ഇഷ്ടപ്പെടുന്നത് പോലെ പെരുമാറാനും തുടങ്ങിയാൽ നമുക്ക് ജീവിക്കാൻ സമയം ലഭിക്കില്ല. എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയില്ല. നയൻസ് വണ്ടർഫുൾ പേഴ്സണാലിറ്റിയുള്ള ആളാണ്. സ്റ്റാർഡം മറ്റുള്ളവർക്ക് മാത്രം. പലർക്കും എന്റെ പേര് അറിയില്ല. അല്ലെങ്കിൽ എന്നെ കാണുമ്പോൾ ഓർമ വരില്ല. അതിനാൽ നയൻതാര എന്ന് വിളിച്ചാണ് സംസാരിക്കാൻ ശ്രമിക്കുന്നത്." വിഘ്‌നേഷ് ശിവൻ പറയുന്നു.
"അവളുടെ പേരിൽ അറിയപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ് അവൾ. പ്രണയത്തിലാകുമ്പോൾ ഞാൻ ഒരു സക്സസ്ഫുൾ സംവിധായകൻ പോലും ആയിരുന്നില്ല. ഇന്നും നയൻസിനെ കാണുമ്പോൾ എനിക്ക് ആരാധനയാണ്. ഭാര്യാഭർതൃ ബന്ധത്തിന് ഇടയിൽ എന്ത് ഓവർ ഷാഡോ? തന്റെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നയൻതാര ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു." വിഘ്‌നേഷ് ശിവൻ കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ