
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി' ഫസ്റ്റ്ലുക്ക് പുറത്ത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി എത്തുന്നത്. സാനന്ത്, റിഷികാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സെപ്റ്റംബർ 25 നാണ്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
റിവോൾവർ റീത്തഎന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്ത നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി.
കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെട്രോയ്ക്ക് മുൻപ് പുറത്തിറങ്ങിയ ജിഗർത്താണ്ട ഡബിൾ എക്സ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. രാഘവ ലോറൻസ്, എസ്.ജെ സൂര്യ, നിമിഷ സജയൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽകൂട്ടായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ