ദൃശ്യം 2വിന് വന്‍ പ്രതികരണം; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

Web Desk   | Asianet News
Published : Feb 19, 2021, 10:29 PM IST
ദൃശ്യം 2വിന് വന്‍ പ്രതികരണം; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

Synopsis

സിനിമയിലെ പ്രധാന കഥാപാത്രമായ ജോര്‍ജ്കുട്ടിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്‍റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം എന്ന് പോസ്റ്റില്‍ പറയുന്നു.

കൊച്ചി: ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യം 2 സിനിമ മികച്ച പ്രതികരണം നേടുന്നതിനിടെ, സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷം പങ്കുവച്ച് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ പ്രധാന കഥാപാത്രമായ ജോര്‍ജ്കുട്ടിയെ അവതരിപ്പിച്ച മോഹന്‍ലാല്‍ നല്ല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്‍റെ തെളിവാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം എന്ന് പോസ്റ്റില്‍ പറയുന്നു.

അത്യധികമായ സന്തോഷമാണ് ദൃശ്യത്തിന് ലഭിക്കുന്ന വലിയ പ്രതികരണം ഉണ്ടാക്കുന്നത്. ചിത്രം കണ്ടവര്‍ പലരും സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും അഭിനന്ദനം അറിയിക്കുന്നുണ്ട്. നല്ല ചിത്രങ്ങളിലെ എന്നും ലോകത്തുള്ള സിനിമ സ്നേഹികള്‍ എന്നും അഭിനന്ദിക്കാനും, പിന്തുണയ്ക്കാനും ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യമാണ് ദൃശ്യം 2വിന്‍റെ വിജയത്തിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നത്. 

Overwhelmed and overjoyed by the tremendous response to Drishyam 2. Am touched by the fact that so many of you have...

Posted by Mohanlal on Friday, 19 February 2021

കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഈ സിനിമയെ സ്നേഹിക്കുന്ന സമൂഹത്തിന്‍റെ സ്നേഹവും പിന്തുണയും ഞങ്ങളെ പ്രേരിപ്പിക്കും. സ്നേഹം വാരിവിതറുന്ന എല്ലാവര്‍ക്കും നന്ദി, ടീം ദൃശ്യത്തിലെ എല്ലാവരുക്കും പ്രത്യേകിച്ച്. മുഴുവന്‍ ടീമിനും എന്‍റെ നന്ദിയും അഭിനന്ദനങ്ങളും. ആമസോണ്‍ പ്രൈമിനും, അതുവഴി സിനിമകണ്ട ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി. - മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ