ഇനി വേണ്ടത് കേവലം നാല് കോടി, ആ ഓള്‍ ടൈം റെക്കോര്‍ഡിലേക്ക് ദൃശ്യം 3

Published : Jun 06, 2026, 11:41 AM IST
Mohanlal

Synopsis

ലോക: ചാപ്റ്റര്‍ 1- ചന്ദ്രയാണ് കളക്ഷനില്‍ നിലവില്‍ മലയാളത്തില്‍ ഒന്നാം സ്ഥാനത്ത്.

മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഏഴാം ദിനമെത്തിയപ്പോള്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം ദൃശ്യം 3 നേടിയിരുന്നു. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. നിലവില്‍‌ 231.26 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും നാലാമത്തെ ഉയര്‍ന്ന കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് നേടാൻ ഇനി കേവലം നാല് കോടി മാത്രമാണ് ദൃശ്യം 3ന് വേണ്ടത്. ആഗോളതലത്തില്‍ 235.26 കോടി നേടിയ ചിത്രമായ വാഴ 2: ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ആണ് ദൃശ്യം 3ക്ക് തൊട്ടുമുന്നിലുള്ളത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം മഞ്ഞുമ്മല്‍ ബോയ്സ് (241.03 കോടി), എമ്പുരാൻ (266.81 കോടി), ലോക: ചാപ്റ്റര്‍ 1- ചന്ദ്ര (303 കോടി) എന്നീ ചിത്രങ്ങളാണ് ഉള്ളത്.

മലയാള സിനിമയില്‍ റിലീസിനായി ഏവരും ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ദൃശ്യം 3. ആദ്യഭാഗവും രണ്ടാം ഭാഗവും നല്‍കിയ വിജയവും പ്രതീക്ഷയുമെല്ലാമാണ് അതിന് കാരണം. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായിരുന്നു ഏവരും കാത്തിരുന്നത്. മൂന്നാം ഭാഗം ഇമോഷണനും പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ദൃശ്യം 3 തിയറ്ററുകളില്‍ കാഴ്‍ചവയ്‍ക്കുന്നത്.

യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ രണ്ടിന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എന്റെ ഫാന്റസി ആയിരിക്കാം, കയ്യിൽ പൈസ ഉണ്ടെങ്കിലും ഭർത്താവിനോട് 1000 രൂപ ചോദിക്കും; എനിക്ക് ഇങ്ങനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്'; തുറന്നുപറഞ്ഞ് സ്വാസിക
വിദേശത്ത് ക്ലിക്കായോ കറുപ്പ്?, ആഗോള കളക്ഷൻ കണക്കുകളും പുറത്ത്