കൊക്കെയ്ൻ കേസിൽ നടൻ ശ്രീകാന്ത് ജൂലൈ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; ഉപയോഗത്തിന് തെളിവെന്ന് പൊലീസ്

Published : Jun 24, 2025, 02:16 PM ISTUpdated : Jun 24, 2025, 02:17 PM IST
Actor Srikanth Drug Using Case

Synopsis

നടൻ ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തതിന് അറസ്റ്റിലായി. ഡിജിറ്റൽ ഇടപാടുകൾ, ചാറ്റ് രേഖകൾ, ഫോൺ ഡാറ്റ, രക്തപരിശോധനാ ഫലങ്ങൾ എന്നിവ തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു. .

ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൊക്കെയ്ൻ ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ശ്രീകാന്ത് അറസ്റ്റിലായത്.

ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയെന്നും ഉപയോഗിച്ചെന്നുമുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് ചെന്നൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായും, മയക്കുമരുന്ന് വിതരണക്കാരുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചാറ്റ് രേഖകൾ, സാമ്പത്തിക കൈമാറ്റങ്ങൾ, ഫോൺ ഡാറ്റ എന്നിവ തെളിവുകളിൽ ഉൾപ്പെടുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. പരിശോധനയ്ക്കയച്ച രക്തസാമ്പിളുകളിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.

തമിഴ്നാടിനകത്തും പുറത്തും പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് കാർട്ടലിലെ അറിയപ്പെടുന്ന അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ നടനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു ശ്രീകാന്തിന്റെ അറസ്റ്റ്.

കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശിയായ ജോൺ എന്നിവരിൽ നിന്നായിരുന്നു കേസിന്റെ തുടക്കം. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് എഐഎഡിഎംകെ. മുൻ അംഗം പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു പബ്ബിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് പ്രസാദ് അറസ്റ്റിലായത്. ഈ സംഭവമാണ് വിപുലമായ മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ശ്രീകാന്തിന്റെ പേരും ഉയർന്നുവന്നത്. 2002-ൽ 'റോജ കൂട്ടം' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്രീകാന്ത്, ശങ്കർ സംവിധാനം ചെയ്ത 'നൻപൻ ഉൾപ്പെടെ ഏകദേശം 70 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ