
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലർ തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ഉളളിൽ ഏഴ് മില്യണോളം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. യുട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനവും ട്രെയിലര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലര്‍ ഇന്ന് മുതൽ തിയേറ്ററുകളിലും പ്രദർശിപ്പിച്ചു തുടങ്ങി. ഗംഭീര വരവേൽപ്പാണ് തിയേറ്ററിലും കൊത്തയുടെ ട്രെയിലറിന് പ്രേക്ഷകർ നൽകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ, നാഗാർജുന, സൂര്യ എന്നിവർ ചേർന്നാണ് ട്രെയിലർ ലോഞ്ച് നടത്തിയത്. ആദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയ്‌ലർ ഷാരൂഖ് ഖാൻ പങ്കുവയ്ക്കുന്നത്.
ട്രെയിലർ പങ്കുവച്ച ഷാരൂഖ് കിംഗ് ഓഫ് കൊത്തക്കും ടീമിനും വിജയാശംസകൾ നേർന്നിരുന്നു. പോസ്റ്റിന് നന്ദി അറിയിച്ച് ദുൽഖറും ട്വീറ്റ് ചെയ്തു. ഫാൻ ബോയ് ആയ എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നാണ് ദുൽഖർ കുറിച്ചത്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ള സിനിമ: 'മാമന്നനെ' കുറിച്ച് കെ കെ ശൈലജ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ