
ദുൽഖർ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻപറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 'ആർഡിഎക്സ്' എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു നഹാസ് ചിത്രത്തിന് വേണ്ടി അൻബറിവ് മാസ്റ്റേഴ്‍സ് സംഘട്ടന സംവിധാനം നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് "ഐ ആം ഗെയിം". ദുൽഖറിന്റെ കരിയറിലെ നാല്‍പതാം ചിത്രമായ ഐ ആം ഗെയിം" ന്റെ ചിത്രീകരണം രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്താണ് ആരംഭിച്ചത്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി , മലയാളം ഭാഷകളിലായി ഒട്ടേറെ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയിട്ടുള്ളവരാണ് അൻബറിവ് മാസ്റ്റേഴ്സ്. കബാലി, കെ ജി എഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ, കൽക്കി തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയത് അൻപറിവ് ടീം ആണ്. ഇനി വരാനുള്ള പാൻ ഇന്ത്യൻ ചിത്രങ്ങളായ കൂലി, തഗ് ലൈഫ് എന്നിവക്കും സംഘട്ടന സംവിധാനം നിർവഹിച്ചത് ഇവരാണ്.
ദുൽഖറിനൊപ്പം ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ വേഷമിടുന്ന "ഐ ആം ഗെയിം" ആക്ഷന് പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഒരുക്കുന്നത്. അൻബറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ