വാള്‍ട്ട് ഡിസ്‍നിയുടെ 'ഡംബൊ' ഏഷ്യാനെറ്റില്‍; ഇന്‍റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍

Published : May 02, 2020, 09:53 PM ISTUpdated : May 02, 2020, 10:27 PM IST
വാള്‍ട്ട് ഡിസ്‍നിയുടെ 'ഡംബൊ' ഏഷ്യാനെറ്റില്‍; ഇന്‍റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍

Synopsis

ഏപ്രില്‍ നാലിനായിരുന്നു ഈ സിരീസിലെ ആദ്യ പ്രദര്‍ശനം. ശനി, ഞായര്‍ ദിനങ്ങളില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രദര്‍ശനങ്ങളുടെ ഭാഗമായി ഒരു  ഇന്‍റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയറും വരുന്നു.

വാള്‍ട്ട് ഡിസ്‍നിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംപ്രേഷമം ഏഷ്യാനെറ്റില്‍ ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നു. ഏപ്രില്‍ നാലിനായിരുന്നു ഈ സിരീസിലെ ആദ്യ പ്രദര്‍ശനം. ശനി, ഞായര്‍ ദിനങ്ങളില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രദര്‍ശനങ്ങളുടെ ഭാഗമായി ഒരു ചിത്രത്തിന്‍റെ ഇന്‍റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയറും വരുന്നു.

ടിം ബര്‍ട്ടന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി അഡ്വഞ്ചര്‍ ചിത്രം ഡംബൊ ആണ് ഇന്‍റര്‍നാഷണല്‍ ടെലിവിഷന്‍ പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് പ്രദര്‍ശനം. 

ALSO READ: നെറ്റ്ഫ്ളിക്സില്‍ കപ്പോളയുടെ രണ്ട് സിനിമകള്‍, മിഷ്‍കിന്‍റെ 'സൈക്കോ'

ദി ജംഗിള്‍ ബുക്ക്, ഫ്രോസണ്‍, ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്, സിന്‍ഡറെല്ല, ഫൈന്‍ഡിംഗ് നമോ, ദി പ്രിന്‍സസ് ആന്‍ഡ് ദി ഫ്രോഗ്, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ദി ലിറ്റില്‍ മെര്‍മെയ്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ പരമ്പരയുടെ ഭാഗമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്