
ഗംഭീര ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശ് ആണ്. സന്ദീപ് പ്രദീപ് നായകനായി എത്തിയ എക്കോ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഡിസംബർ 31 മുതൽ എക്കോ സ്ട്രീമിംഗ് ആരംഭിക്കും. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രിയോളജിയിലെ അവസാന ഭാഗം എന്നും "എക്കോ" യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിയോളജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് തന്നെ ഈ കഥകളുടെ ആത്മാവുകൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്.
വിനീത്, അശോകൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ തുടങ്ങീ വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തോടൊപ്പം, തിരക്കഥയുടെ മേന്മയും ആഖ്യാനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിർമ്മാണം- എം. ആർ. കെ. ജയറാം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം- ബാഹുൽ രമേശ്, സംഗീതം- മുജീബ് മജീദ്, എഡിറ്റർ- സൂരജ് ഇ എസ്, കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്,
മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ