Etharkum Thuninthavan : 'എതര്‍ക്കും തുനിന്തവൻ' ചിത്രത്തിലെ ഹിറ്റ് ഗാനം, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Jan 20, 2022, 11:36 PM ISTUpdated : Jan 20, 2022, 11:56 PM IST
Etharkum Thuninthavan : 'എതര്‍ക്കും തുനിന്തവൻ' ചിത്രത്തിലെ ഹിറ്റ് ഗാനം, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Synopsis

സൂര്യ നായകനാകുന്ന ചിത്രം 'എതര്‍ക്കും തുനിന്തവനി' ലെ ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു.

സൂര്യ (Sruiya) നായകനാകുന്ന ചിത്രം 'എതര്‍ക്കും തുനിന്തവനി'ലെ (Etharkum Thuninthavan) ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. 'എതര്‍ക്കും തുനിന്തവൻ' ചിത്രത്തിലെ 'സുമ്മാ സുര്‍ന്ന്' എന്ന് തുടങ്ങുന്ന ഗാനമാണ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ടത്. ഗാനം ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്‍തിരുന്നു. ഇപോഴിതാ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

എസ് ശിവകാര്‍ത്തികേയനാണ് ചിത്രത്തിനായി ഗാനം എഴുതിയിരിക്കുന്നത്. ഡി ഇമ്മനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആലപിച്ചിരിക്കുന്നത് അര്‍മാന്‍ മാലിക്കും നിഖിത ഗാന്ധിയുമാണ്.  പാണ്ടിരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. എതര്‍ക്കും തുനിന്തവൻ ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മിക്കുക. ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബൻ ആണ് ചിത്രത്തിന്റെ ചിത്ര സംയോജനം.

പ്രിയങ്ക അരുള്‍ മോഹന്‍ ആണ് സൂര്യയുടെ നായികയായി എത്തുന്നത്. സത്യരാജ്, സൂരി, ശരണ്യ പൊന്‍വണ്ണന്‍, ദേവദര്‍ശിനി, ജയപ്രകാശ്, ഇളവരശ് തുടങ്ങിയവര്‍ 'എതര്‍ക്കും തുനിന്തവനി'ല്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പാണ്ഡിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ഇതാദ്യമായിട്ടാണ് സൂര്യ നായകനാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു