ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു? ഒമർ ലുലു ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്

Published : Dec 30, 2022, 01:21 PM ISTUpdated : Dec 30, 2022, 01:23 PM IST
ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു? ഒമർ ലുലു ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്

Synopsis

ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയിലറെന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവിനും എക്സൈസ് നോട്ടീസ് അയച്ചത്.

കോഴിക്കോട്: ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്. ഒമർ ലുലുവിൻ്റെ പുതിയ ചിത്രം നല്ല സമയത്തിൻ്റെ  ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്. ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയിലറെന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവിനും എക്സൈസ് നോട്ടീസ് അയച്ചത്. കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആണ് കേസ് എടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'