'മമ്മൂക്കയുടെ മനോഗതമറിഞ്ഞ് കാൽനൂറ്റാണ്ടായി നിഴൽ പോലെ'; 'റോഷാക്കി'ലും ഒപ്പം കൂടിയ ജോർജ്

Published : Oct 10, 2022, 07:57 AM ISTUpdated : Oct 10, 2022, 07:59 AM IST
'മമ്മൂക്കയുടെ മനോഗതമറിഞ്ഞ് കാൽനൂറ്റാണ്ടായി നിഴൽ പോലെ'; 'റോഷാക്കി'ലും ഒപ്പം കൂടിയ ജോർജ്

Synopsis

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. 

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ റോഷാക്ക് എന്ന സിനിമയുടെ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടുന്നത്. മമ്മൂട്ടിക്കൊപ്പം തന്നെ റോഷാക്കിലെ എല്ലാ അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ചെറിയൊരു സീനിൽ വന്ന് മറയുന്ന എസ് ജോർജിനെ കുറിച്ചുള്ളൊലൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ മേക്കപ്മാനായി തുടങ്ങി നടന്റെ മാനേജരും നിർമ്മാതാവുമായ വ്യക്തിയാണ് ജോർജ്.

മമ്മൂട്ടിയുടെ പിആർ ആയ റോബർട്ട് കുര്യാക്കോസ് ആണ് ജോർജിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ നിഴലായി ജോർജേട്ടനുമുണ്ട് ഈ ചിത്രത്തിൽ. മുമ്പൊരിക്കലും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ജോർജ് രണ്ടോ മൂന്നോ ചെറിയ സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും ഒരു പോസിറ്റീവ് വൈബ് പ്രകടിപ്പിക്കുന്നുണ്ടെന്ന് റോബർട്ട് കുറിത്തുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മമ്മൂക്കയുടെ നിഴലായി ജോർജേട്ടനുമുണ്ട് ഈ ചിത്രത്തിൽ മുമ്പൊരിക്കലും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ജോർജ് രണ്ടോ മൂന്നോ ചെറിയ സീനുകളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും ഒരു പോസിറ്റീവ് വൈബ് പ്രകടിപ്പിക്കുന്നുണ്ട്.  മേക്കപ് മാൻ എന്നോ മാനേജരോ സഹായിയോ പ്രൊഡ്യൂറോ എന്നൊ വിശേഷണങ്ങൾ ഏതൊക്കെ ചാർത്തിയാലും മമ്മൂക്കയുടെ മനോഗത മറിഞ്ഞ് കഴിഞ്ഞ കാൽനൂറ്റാണ്ടായി നിഴൽ പോലെ ജോർജ് പിന്നിലുണ്ട്. പ്രിയ ജോർജേട്ടനെ ചിത്രത്തിൽ കണ്ടപ്പോൾ സന്തോഷം തോന്നി.

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് 'റോഷാക്ക്'. കേരളത്തില്‍ 219 തിയറ്ററുകളിൽ പ്രദർശനം തുടങ്ങിയ ചിത്രത്തിന് 50ൽ കൂടുതൽ അഡീഷണല്‍ ഷോകൾ പിന്നീടുള്ള ദിവസങ്ങളിൽ നടത്തേണ്ടി വന്നിരുന്നു. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. 

'ഞങ്ങളുടെ ഉയിരും ഉലകവും'; നയൻതാര- വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി