'സുരക്ഷിതരാണ്'; സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

Published : Aug 21, 2019, 09:37 PM ISTUpdated : Aug 21, 2019, 09:39 PM IST
'സുരക്ഷിതരാണ്'; സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

Synopsis

'പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്‍റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു'

തിരുവനന്തപുരം: ഹിമാചൽ പ്രദേശില്‍ മണ്ണിടിച്ചിലിൽ കുടുങ്ങിയ മഞ്ജുവാര്യര്‍ ഉള്‍പ്പെടുന്ന സിനിമാഷൂട്ടിംഗ് സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്. പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്‍റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. 

അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ അപ്രതീക്ഷിതമായാണ് കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന സംഘത്തിന്‍റെ സമയോചിതമായ ഇടപെടൽ കൊണ്ടുമാണ് രക്ഷപ്പെട്ടത്.

കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെയാണ് ആറു മണിക്കൂറോളം നടന്നാണ് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത്എത്തിയതെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു