'നിനക്ക് മറ്റേ ഡയലോഗ് കൂടി പറയാര്‍ന്നില്ലേ', മമിതക്ക് പകരം നസ്രിയ, നസ്ലന് പകരം ഫഹദ്, പുതിയ പ്രേമലു കാസ്റ്റ് !

Published : Feb 14, 2024, 11:35 AM IST
'നിനക്ക് മറ്റേ ഡയലോഗ് കൂടി പറയാര്‍ന്നില്ലേ', മമിതക്ക് പകരം നസ്രിയ, നസ്ലന് പകരം ഫഹദ്, പുതിയ പ്രേമലു കാസ്റ്റ് !

Synopsis

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. 

'പ്രേമലു' സ്റ്റൈലില്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഫഹദും നസ്രിയയും. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന  ഗിരീഷ്‌ എഡി ചിത്രം പ്രേമലുവിലെ ഹിറ്റ്‌ ഡയലോഗിനെയും പാട്ടിനെയും സ്ക്രീനില്‍ അനുകരിച്ചുകൊണ്ടാണ് താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രണയദിനാശംസകള്‍ അര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഫഹദിന്റെയും നസ്രിയയുടെയും ഈ വീഡിയോ.  നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. 

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ബോക്സോഫീസ് കളക്ഷനോടെയാണ് ചിത്രം മുന്നേറുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്,  

മുൻവിധികളെ മാറ്റിമറിച്ച പ്രേമലു ആദ്യ ദിനം നേടിയ കളക്ഷൻ 90 ലക്ഷത്തോളം രൂപയാണ്. രണ്ടാം ദിനം  1.9 കോടി നേടിയപ്പോൾ മൂന്നാം ദിനം 2.70 കോടി രൂപയും ചിത്രം സ്വന്തമാക്കി. മൂന്നാം ദിവസത്തിൽ 1.85കോടിയും ഈ യുവ താര ചിത്രം സ്വന്തമാക്കി. ഈ വാരം അവസാനിക്കുമ്പോഴേക്കും ഏകദേശം ഇരുപത് കോടി അടുപ്പിച്ച് പ്രേമലു നേടുമെന്നാണ് വിലയിരുത്തലുകൾ. അതേസമയം, കേരളത്തിലെ ഭൂരിഭാ​ഗം തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

'മനുഷ്യ ഇതെന്ത് ഭാവിച്ചാ..നിങ്ങൾക്ക് 72 വയസായി അറിയോ?'; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം

ഫെബ്രുവരി 9നാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു റിലീസ് ചെയ്തത്. റൊമാന്റിക്- കോമഡി എന്റർടെയ്നർ ആയെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് , ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കിരണ്‍ ജോസിയും ഗിരീഷ്‌ എഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍