നടിയും ഗായികയുമായ വിജയ ലക്ഷ്മി മരിച്ച നിലയില്‍

Published : Feb 14, 2024, 11:14 AM IST
നടിയും ഗായികയുമായ വിജയ ലക്ഷ്മി മരിച്ച നിലയില്‍

Synopsis

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ്.

ലഖ്‌നൗ: നടിയും ഗായികയുമായ വിജയ ലക്ഷ്മി എന്ന മല്ലിക രജ്പുത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍പൂരിലെ കോട്വാലി നഗറിലെ വീട്ടിലാണ് 35കാരിയായ വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് വിജയലക്ഷ്മിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീറാം പാണ്ഡേ പറഞ്ഞു. 

മാതാവായ സുമിത്ര സിംഗ് ആണ് വിജയ ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'മകളുടെ മുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു. നിരവധി തവണ വിളിച്ചിട്ടും തുറന്നില്ല. തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ വിജയ ലക്ഷ്മിയെ കണ്ടെത്തിയത്.; തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് മാതാവ് സുമിത്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

പ്രമുഖ ഗായികയായ വിജയ ലക്ഷ്മി 2014ല്‍ കങ്കണ റണാവത്ത് നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ബിജെപിയില്‍ ചേര്‍ന്നെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം പാര്‍ട്ടി വിട്ടു. 2022ല്‍ ഭാരതീയ സവര്‍ണ സംഘ് സംഘടനയുടെ ദേശീയ സെക്രട്ടറി ജനറലായി ചുമതലയേറ്റിരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.) ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-255 2056.

'ഞെട്ടിക്കുന്ന കാഴ്ച': വയലില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി കൊന്ന നിലയില്‍ കണ്ടെത്തി 
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍